< Back
International Old
അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ലാദന്റെ മകന്‍അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ലാദന്റെ മകന്‍
International Old

അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ലാദന്റെ മകന്‍

Alwyn
|
21 Dec 2016 1:44 PM IST

തന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് അമേരിക്കക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദന്റെ മകന്‍.

തന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് അമേരിക്കക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദന്റെ മകന്‍. അല്‍ഖാഇദ പുറത്തുവിട്ട വിഡിയോയിലാണ് മകന്‍ ഹംസ ബിന്‍ലാദന്റെ ഭീഷണി. മുസ്ലിംകള്‍ക്കെതിരെ അമേരിക്ക തുടരുന്ന അടിച്ചമര്‍ത്തലിനെതിരായ യുദ്ധം തുടരുമെന്നും നേതാക്കളുടെ ചെയ്തികള്‍ക്ക് അമേരിക്കന്‍ ജനത മറുപടി പറയേണ്ടിവരുമെന്നും ഹംസ ടേപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാകിസ്താനിലെ ആബട്ടാബാദില്‍ നിങ്ങള്‍ ചെയ്ത പാപത്തിനും കുറ്റകൃത്യത്തിനും ശിക്ഷയുണ്ടാകില്ലെന്ന് കരുതരുത്. അത് തെറ്റാണെന്ന് മനസ്സിലാവും ഇങ്ങനെ പോകുന്നു ഭീഷണി. 2011 മേയിലാണ് ബിന്‍ലാദനെ ആബട്ടാബാദില്‍ അമേരിക്ക വധിച്ചത്. ബിന്‍ലാദന്റെ മകനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും അറിവായിട്ടില്ല.

Similar Posts