< Back
International Old
ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനെതിരെ വധശ്രമംInternational Old
ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനെതിരെ വധശ്രമം
|23 Dec 2016 6:22 PM IST
തലസ്ഥാന നഗരമായ പ്രേഗില്‍ മെര്‍ക്കലിന്റെ വാഹനവ്യൂഹം കടന്നുപോകവെ കറുത്ത മെഴ്‌സിഡസ് കാറില്‍ എത്തിയ ആയുധധാരിയായ ഒരാള്‍ വാഹനവ്യൂഹത്തിന്റെ ഇടയില്‍കയറാന്‍ ശ്രമിച്ചു.

ചെക് റിപ്പബ്ലിക്കില്‍ സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിനെ വധിക്കാനുള്ള ശ്രമം ചെക് പോലീസ് പരാജയപ്പെടുത്തി. തലസ്ഥാന നഗരമായ പ്രേഗില്‍ മെര്‍ക്കലിന്റെ വാഹനവ്യൂഹം കടന്നുപോകവെ കറുത്ത മെഴ്‌സിഡസ് കാറില്‍ എത്തിയ ആയുധധാരിയായ ഒരാള്‍ വാഹനവ്യൂഹത്തിന്റെ ഇടയില്‍കയറാന്‍ ശ്രമിച്ചു. എന്നാല്‍, ചെക് പോലീസിന്റെ അവസരോചിത ഇടപെടലിലൂടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രേഗ് ഡിറ്റക്ടീവ് സംഘം അന്വേഷണം ആരംഭിച്ചു. ചെക് പ്രധാനമന്ത്രി ബൊഹുസ്ലാവ് സൊബൊത്കയുമായി കൂടിക്കാഴ്ച നടത്താനാണ് മെര്‍ക്കല്‍ എത്തിയത്.