< Back
International Old
സോളാര്‍ വൈദ്യുത ഉപകരണങ്ങളുടെ ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ കുത്തക വരുന്നുസോളാര്‍ വൈദ്യുത ഉപകരണങ്ങളുടെ ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ കുത്തക വരുന്നു
International Old

സോളാര്‍ വൈദ്യുത ഉപകരണങ്ങളുടെ ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ കുത്തക വരുന്നു

Alwyn K Jose
|
24 Jan 2017 12:44 PM IST

സോളാര്‍ വൈദ്യുത ഉപകരണങ്ങളുടെ ഇന്ത്യന്‍‌ വിപണിയില്‍ അമേരിക്കന്‍ വന്‍കിട കമ്പനികള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ അരങ്ങൊരുങ്ങുന്നു.

സോളാര്‍ വൈദ്യുത ഉപകരണങ്ങളുടെ ഇന്ത്യന്‍‌ വിപണിയില്‍ അമേരിക്കന്‍ വന്‍കിട കമ്പനികള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ അരങ്ങൊരുങ്ങുന്നു. വിദേശ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടിക്കെതിരെ അമേരിക്ക ലോക വ്യാപാര സംഘടനയില്‍ നല്‍കിയ പരാതി അംഗീകരിക്കപ്പെട്ടു. വമ്പന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ എത്തുന്നതോടെ തദ്ദേശീയമായ നിരവധി സംരംഭങ്ങള്‍ പ്രതിസന്ധിയിലാകും.

ലോക വ്യാപാര സംഘടനയുടെ മാനദണ്ഡ പ്രകാരം അംഗങ്ങളായ ഒരു രാജ്യത്തിനും ഇറക്കുമതിയില്‍ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവ് കാണിക്കുവാനോ പകരം തദ്ദേശീയമായ ഉത്പന്നത്തെ പ്രചരിപ്പിക്കാനോ പാടില്ല. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി ഇതിന് വിരുദ്ധമാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം അമേരിക്കയില്‍ നിന്നുള്ള സോളാര്‍ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും ഇറക്കുമതി 90 ശതമാനം കുറഞ്ഞിരുന്നു. ഇന്ത്യയുടെ നിലപാടിനെതിരെ 2013 ഫെബ്രുവരിയിലാണ് അമേരിക്ക ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കിയത്. രാജ്യത്തെ വൈദ്യുതി രംഗം ഭൂരിഭാഗവും പൊതുമേഖലയിലാണെന്ന ഇന്ത്യയുടെ വാദം തള്ളി ലോക വ്യാപാര സംഘടന റൂളിംഗ് നല്‍കിയിരുന്നു. സംഘടനയുടെ നിയമാവലിയില്‍ നിന്നും ഇന്ത്യക്ക് മാത്രം ഒഴിവുകഴിവില്ലെന്നും റൂളിംഗില്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് നല്‍‌കിയ റൂളിംഗ് സ്ഥാപിച്ച് കൊണ്ടാണ് അപ്പീലുകള്‍ പരിശോധിക്കുന്ന ലോക വ്യാപാര സംഘടനയുടെ ജഡ്ജി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അമേരിക്കന്‍ സോളാര്‍ ഉത്പാദകരുടെ വിജയമെന്നും കാലവാസ്ഥ വ്യതിയാനം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് വിധി സഹായമാകുമെന്നുമാണ് അമേരിക്കന്‍ അധികൃതര്‍ വിധിയോട് പ്രതികരിച്ചത്. അതേസമയം ഇന്ത്യന്‍ അധികൃതര്‍ പ്രതികരണം അറിയിച്ചിട്ടില്ല.

Similar Posts