< Back
International Old
സിറിയയുടെ പുനര്‍നിര്‍മാണത്തിന് സഹായവുമായി ഫ്രാന്‍സ്സിറിയയുടെ പുനര്‍നിര്‍മാണത്തിന് സഹായവുമായി ഫ്രാന്‍സ്
International Old

സിറിയയുടെ പുനര്‍നിര്‍മാണത്തിന് സഹായവുമായി ഫ്രാന്‍സ്

admin
|
28 Jan 2017 10:39 AM IST

ഹോംസിലെയും പാല്‍മിറയിലെയും ചരിത്രനഗരങ്ങള്‍ പുതുക്കിപ്പണിയും

സിറിയയുടെ പുനര്‍നിര്‍മാണത്തിന് ഒരു കൈസഹായവുമായി ഫ്രാന്‍സും. ഹോംസിലെയും പാല്‍മിറയിലെയും ചരിത്രനഗരങ്ങള്‍ പുതുക്കിപ്പണിയുന്നതിനായി ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘം സിറിയയില്‍ എത്തി.

വര്‍ഷങ്ങളായി തുടരുന്ന ഏറ്റുമുട്ടലില്‍ സിറിയ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ യോഗ്യമായ പ്രദേശമാക്കാന്‍ ‍ കടുത്ത അധ്വാനം തന്നെ വേണ്ടിവരും. പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ പുനര്‍ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സിറിയ. ഇതിനായി ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘം സിറിയയില്‍ എത്തി. ഹോംസും പാല്‍മിറയും ഉള്‍പ്പെടെയുള്ള പൈതൃക നഗരങ്ങളുടെ പുനര്‍നിര്‍മാണത്തിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്.

പുനര്‍നിര്‍മാണത്തിന് വിദഗ്ധരെ പരിശീലിപ്പിച്ചെടുക്കലും ഇവരുടെ രക്ഷ്യമാണ്.

Related Tags :
Similar Posts