< Back
International Old
ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യ വിമര്‍ശമുയര്‍ത്തി ജോണ്‍ മക്കൈന്‍ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യ വിമര്‍ശമുയര്‍ത്തി ജോണ്‍ മക്കൈന്‍
International Old

ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യ വിമര്‍ശമുയര്‍ത്തി ജോണ്‍ മക്കൈന്‍

Ubaid
|
4 Feb 2017 10:33 AM IST

ഇറാഖില്‍ തടവുകാരെ ചോദ്യം ചെയ്യാന്‍ സൈനികര്‍ വെള്ളത്തില്‍ മുക്കിയ നടപടിയെ ന്യായീകരിച്ച ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് മക്കൈന്‍ രംഗത്തെത്തിയത്.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞടെുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യ വിമര്‍ശമുയര്‍ത്തി മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കൈന്‍. ഇറാഖില്‍ തടവുകാരെ ചോദ്യം ചെയ്യാന്‍ സൈനികര്‍ വെള്ളത്തില്‍ മുക്കിയ നടപടിയെ ന്യായീകരിച്ച ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് മക്കൈന്‍ രംഗത്തെത്തിയത്. യുദ്ധകുറ്റങ്ങളെ ന്യായീകരിക്കുന്നത് വിദേശത്തെ അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയാകുമെന്ന് മക്കൈന്‍ ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ ഭരണകൂടം ഇസ്ലാമിക് സ്റ്റേറ്റിനും മറ്റ് ഭീകരസംഘടനകള്‍ക്കുമെതിരെ മൃദുനയമാണ് സ്വീകരിക്കുന്നത് കുറ്റപ്പെടുത്തുന്നതിടെയാണ് ട്രംപിന്റെ വിവാദ പ്രസ്താവന. എന്നാല്‍,യുദ്ധക്കുറ്റങ്ങളെ ന്യായീകരിക്കുന്നത് അമേരിക്കന്‍ മൂല്യങ്ങളല്ലെന്ന്. വിയ്റ്റ്നാം യുദ്ധകാലത്ത് യുദ്ധത്തടവുകാരനായിരുന്ന സൈനികനായിരുന്നു ജോണ്‍ മക്കൈന്‍. എന്നാല്‍, മക്കൈന്‍ ഭീരുവാണെന്നും യുദ്ധത്തടവുകാരനായി അംഗീകരിക്കാന്‍ കഴിയില്ലെന്നും മാസങ്ങള്‍ക്ക് മുമ്പ് ട്രംപ് ആരോപിച്ചിരുന്നു. ട്രംപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന കാര്യത്തില്‍ ജോണ്‍ മക്കൈന്‍ സംശയവും പ്രകടിപ്പിച്ചു.

Similar Posts