< Back
International Old
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ പാരീസില്‍ റാലിInternational Old
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ പാരീസില്‍ റാലി
|5 Feb 2017 11:14 AM IST
പതിനായിരക്കണക്കിന് പേരാണ് റാലിയില്‍ പങ്കെടുത്തത്.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പാരീസില്‍ എല്‍ജിബിടി പ്രവര്‍ത്തകരുടെ റാലി നടന്നു. പതിനായിരക്കണക്കിന് പേരാണ് റാലിയില്‍ പങ്കെടുത്തത്.
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുക, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ഫ്രഞ്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി എല്‍ജിബിടി പ്രവര്‍ത്തകര്‍ വീണ്ടും തെരുവിലിറങ്ങിയത്. ഓര്‍ലാന്‍ഡോ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. കനത്ത സുരക്ഷയിലായിരുന്നു പ്രതിഷേധ റാലി നടന്നത്.