< Back
International Old
ദക്ഷിണ ചൈന കടലിലെ ദ്വീപുകളില്‍ വിയറ്റ്‌നാമിന്റെ  റോക്കറ്റ് ലോഞ്ചറുകള്‍ദക്ഷിണ ചൈന കടലിലെ ദ്വീപുകളില്‍ വിയറ്റ്‌നാമിന്റെ റോക്കറ്റ് ലോഞ്ചറുകള്‍
International Old

ദക്ഷിണ ചൈന കടലിലെ ദ്വീപുകളില്‍ വിയറ്റ്‌നാമിന്റെ റോക്കറ്റ് ലോഞ്ചറുകള്‍

Jaisy
|
15 Feb 2017 1:43 AM IST

എന്നാല്‍ വിയ്റ്റ്നാം വിദേശകാര്യ മന്ത്രാലായം വാര്‍ത്ത നിഷേധിച്ചു

ദക്ഷിണ ചൈന കടലിലെ ദ്വീപുകളില്‍ വിയറ്റ്‌നാം പുതിയ റോക്കറ്റ് ലോഞ്ചറുകള്‍ വിന്യസിച്ചു. തര്‍ക്ക മേഖലയില്‍പെട്ട പ്രദേശങ്ങളിലാണ് റോക്കറ്റ് വിക്ഷേപം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം . ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ വിയ്റ്റ്നാം വിദേശകാര്യ മന്ത്രാലായം വാര്‍ത്ത നിഷേധിച്ചു.

ദക്ഷിണ ചൈനകടലില്‍ ചൈന അനധികൃതമായി സൈനിക വിന്യാസം നടത്തിയിരിക്കുന്ന പ്രദേശങ്ങളിലാണ് വിയ്റ്റ്നാം റോക്കറ്റ് ലോഞ്ചറുകള്‍ വിന്യസിച്ചത്. സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായണ് വിയ്റ്റ്നാമിന്റെ നീക്കം. പസഫിക് സമുദ്രത്തിലെ പ്രധാന ചരക്കു റൂട്ടിലാണ് മൊബൈല്‍ ലോഞ്ചറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചൈനയുടെ റണ്‍വേകളേയും മിലിട്ടറി സജ്ജീകരണങ്ങളേയും ലക്ഷ്യമാക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഇത്. ഈ റോക്കറ്റ് ലോഞ്ചറുകകള്‍ വിയറ്റ്‌നാമില്‍ നിന്ന് കഴിഞ്ഞമാസം സ്പാര്‍ട്‌ലി ദ്വീപുകളിലെ അഞ്ചു ബേസുകളിലേക്ക് കപ്പല്‍മാര്‍ഗം എത്തിച്ചതാണെന്ന് നയതന്ത്രവിദഗ്ധരും സൈനിക ഉദ്യോഗസ്ഥരും റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതുവരെ ലോഞ്ചറുകളില്‍ ആയുധങ്ങള്‍ ഘടിപ്പിച്ചിട്ടില്ല. വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്‌വാന്‍, ബ്രൂണൈ എന്നീ രാജ്യങ്ങള്‍ ഒരു പോലെ അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണ് ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും. ഈ പ്രദേശത്ത് സൈനിക വിന്യാസം നടത്തരുതെന്നാണ് യു എന്റെ നിര്‍ദേശം.

Similar Posts