< Back
International Old
പാകിസ്താനിലെ ആശുപത്രിയില്‍ ബോംബ് സ്ഫോടനം; 30 മരണംപാകിസ്താനിലെ ആശുപത്രിയില്‍ ബോംബ് സ്ഫോടനം; 30 മരണം
International Old

പാകിസ്താനിലെ ആശുപത്രിയില്‍ ബോംബ് സ്ഫോടനം; 30 മരണം

Jaisy
|
21 Feb 2017 10:29 PM IST

സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനമുണ്ടായത്

പാകിസ്താനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നതിന്റെ പിന്നാലെയാണ് ആശുപത്രിയില്‍ സ്ഫോടനം ഉണ്ടായത്. കാസിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലാണ് സ്ഫോടനമുണ്ടായത്. കാസിയെ കാണാന്‍ അഭിഭാഷകര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബോംബ് സ്‌ഫോടനം . നിരവധി അഭിഭാഷകര്‍ക്ക് പരുക്ക് ഏറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Similar Posts