< Back
International Old
വെനസ്വേലയിലേക്കുള്ള അര്‍ജന്‍റീനന്‍ വിമാനങ്ങള്‍ റദ്ദാക്കിവെനസ്വേലയിലേക്കുള്ള അര്‍ജന്‍റീനന്‍ വിമാനങ്ങള്‍ റദ്ദാക്കി
International Old

വെനസ്വേലയിലേക്കുള്ള അര്‍ജന്‍റീനന്‍ വിമാനങ്ങള്‍ റദ്ദാക്കി

Ubaid
|
26 Feb 2017 11:33 AM IST

ഈ ആഴ്ച അര്‍ജന്‍റീനയില്‍ നിന്ന് വെനസ്വേലന്‍ തലസ്ഥാനമായ കാരക്കസിലേക്ക് ഷെഡ്യൂള്‍ ചെയ്ത രണ്ട് ഫ്ലൈറ്റുകളാണ് അര്‍ജന്‍റീനന്‍ എയര്‍ലൈന്‍സ് റദ്ദാക്കിയത്

വെനസ്വേലയിലേക്കുള്ള അര്‍ജന്‍റീനന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വെനസ്വേലയില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.

ഈ ആഴ്ച അര്‍ജന്‍റീനയില്‍ നിന്ന് വെനസ്വേലന്‍ തലസ്ഥാനമായ കാരക്കസിലേക്ക് ഷെഡ്യൂള്‍ ചെയ്ത രണ്ട് ഫ്ലൈറ്റുകളാണ് അര്‍ജന്‍റീനന്‍ എയര്‍ലൈന്‍സ് റദ്ദാക്കിയത്. ഈമാസം 10നും 12നും ഷെഡ്യൂള് ചെയ്തിരുന്ന യാത്രാവിമാനങ്ങളാണിത്. പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ ഒരാഴ്ചയായി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി അര്‍ജന്‍റീനന്‍ എയര്‍ലൈന്‍സിന്‍റെ നടപടി

രാഷ്ട്രീയ സാഹചര്യം പ്രതികൂലമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക എയര്‍ലൈന്‍ കമ്പനികളും വെനസ്വേലയിലേക്കുള്ള യാത്ര റദ്ദാക്കുന്നത് പതിവാണ്. ഇറ്റലി, കാനഡ തുടങ്ങിയരാജ്യങ്ങളുടെ എയര്‍ലൈനുകള്‍ വെനസ്വേലയിലേക്കുള്ള എല്ലാ സര്‍വീസുകളും നേരത്തെ തന്നെ റദ്ദാക്കിയിട്ടുണ്ട്.

Similar Posts