International Old
ഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ തുര്‍ക്കി പാര്‍ലമെന്‍റ് നടപടിയെ ഇസ്രയേല്‍ സ്വാഗതം ചെയ്തുഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ തുര്‍ക്കി പാര്‍ലമെന്‍റ് നടപടിയെ ഇസ്രയേല്‍ സ്വാഗതം ചെയ്തു
International Old

ഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ തുര്‍ക്കി പാര്‍ലമെന്‍റ് നടപടിയെ ഇസ്രയേല്‍ സ്വാഗതം ചെയ്തു

Ubaid
|
16 March 2017 11:58 AM IST

2010ല്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഗസ മുനമ്പില്‍ തുര്‍ക്കി കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്.

ഇസ്രയേലും തുര്‍ക്കിയും തമ്മിലുള്ള ഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ തുര്‍ക്കി പാര്‍ലമെന്‍റ് നടപടിയെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. ആറു വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളലുകളുണ്ടായിരുന്നു. ജൂണിലായിരുന്നു രണ്ട് രാജ്യങ്ങളും ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പ് വെച്ചത്.

2010ല്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഗസ മുനമ്പില്‍ തുര്‍ക്കി കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. ആക്രമണത്തില്‍ 10 തുര്‍ക്കി പൌരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍‌ന്ന് ആറു വര്‍ഷമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടിവിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പ് കരാറിലെത്തിയത്. ഒത്തുതീര്‍പ്പ് കരാറിന് അനുമതി നല്‍കിയ തുര്‍ക്കി പാര്‍ലമെന്‍റ് നടപടിയെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. ജൂണ്‍ 28ന് ഒപ്പുവെച്ച കരാര്‍ പ്രകാരം ഇസ്രയേല്‍ തുറമുഖം വഴി ഗസയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കഴിയും.

Similar Posts