< Back
International Old
മൂന്ന് വയസുകാരിയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു; രണ്ടാനച്ഛന് 100 വര്‍ഷം തടവുശിക്ഷമൂന്ന് വയസുകാരിയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു; രണ്ടാനച്ഛന് 100 വര്‍ഷം തടവുശിക്ഷ
International Old

മൂന്ന് വയസുകാരിയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു; രണ്ടാനച്ഛന് 100 വര്‍ഷം തടവുശിക്ഷ

Sithara
|
19 March 2017 4:26 PM IST

ജോസ് ഡേവിഡ് എന്ന രണ്ടാനച്ഛനാണ് മൂന്ന് വയസ്സുകാരിയെ കൊന്നത്

മൂന്ന് വയസുകാരിയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നതിന് രണ്ടാനച്ഛന് 100 വര്‍ഷം തടവുശിക്ഷ. മെക്‌സിക്കോയിലെ ഹോട്ടലില്‍ സ്വിമ്മിങ് പൂളിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ജോസ് ഡേവിഡ് എന്ന രണ്ടാനച്ഛനാണ് മൂന്ന് വയസ്സുകാരിയെ കൊന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു സംഭവം. കുട്ടി മുങ്ങി മരിച്ചതാണെന്നായിരുന്നു കുട്ടിയുടെ അമ്മ ആദ്യം കരുതിയത്. വെള്ളത്തില്‍ ആദ്യമിടുന്ന സമയത്ത് വെള്ളത്തിലുള്ള മറ്റൊരാള്‍ ഇത് തടയുന്നുണ്ട്. ആ സമയം കുട്ടിയെ പുറത്തെടുത്ത ഇയാള്‍ ആളില്ലാത്ത സമയം കുട്ടിയെ വെള്ളത്തിലിട്ട് നോക്കി നിന്നു.

കുട്ടി സഹായത്തിന് രണ്ടാനച്ഛനോട് കേഴുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കേസില്‍ നിര്‍ണായകമായതും ഈ ദൃശ്യങ്ങള്‍ തന്നെ. തുടര്‍ന്ന് കോടതി 100 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

Related Tags :
Similar Posts