< Back
International Old
ബ്രെക്സിറ്റ്: ലണ്ടനില്‍ കൂറ്റന്‍ പ്രതിഷേധ റാലിബ്രെക്സിറ്റ്: ലണ്ടനില്‍ കൂറ്റന്‍ പ്രതിഷേധ റാലി
International Old

ബ്രെക്സിറ്റ്: ലണ്ടനില്‍ കൂറ്റന്‍ പ്രതിഷേധ റാലി

Alwyn
|
28 March 2017 5:35 AM IST

യൂറോപ്യന്‍ യൂണിയനുള്ള വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലണ്ടനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി.

യൂറോപ്യന്‍ യൂണിയനുള്ള വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലണ്ടനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി. യൂറോപ്പിനു വേണ്ടിയുള്ള റാലി എന്ന പേരിലാണ് പ്രതിഷേധ പ്രകടനം നടന്നത്.

ഹിത പരിശോധനയിലൂടെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലണ്ടനില്‍ നടന്നത്. യൂറോപ്പിന് വേണ്ടി എന്ന പേരില്‍ പതിനായിരക്കണക്കിന് പേര്‍ അണിനിരന്ന റാലി ലണ്ടനില്‍ നടന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശം റാലിയിലുണ്ടായി. യൂറോപ്യന്‍ യൂണിയന്റെ പതാകയുടെ മാതൃകയില്‍ നീലയും മഞ്ഞയും പെയിന്‍റ് മുഖത്തടിച്ച് ബ്രിട്ടനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ളക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ പ്രകടനത്തില്‍ അണിനിരന്നത്. യൂറോപ്യന്‍ യൂണിയന്റെ മുന്നോട്ടുള്ള പോക്കിന് ബ്രിട്ടന്റെ തീരുമാനം തടസ്സമാകുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിത പരിശോധനയിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനെടുത്ത തീരുമാനം ബ്രിട്ടന്‍ പുനപരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

Similar Posts