< Back
International Old
കമോണ്‍ ബില്‍..ലെറ്റ്സ് ഗോ... ക്ലിന്റണെ ഒബാമ വിമാനത്തിലേക്ക് ക്ഷണിക്കുന്ന വീഡിയോ വൈറലാവുന്നുകമോണ്‍ ബില്‍..ലെറ്റ്സ് ഗോ... ക്ലിന്റണെ ഒബാമ വിമാനത്തിലേക്ക് ക്ഷണിക്കുന്ന വീഡിയോ വൈറലാവുന്നു
International Old

കമോണ്‍ ബില്‍..ലെറ്റ്സ് ഗോ... ക്ലിന്റണെ ഒബാമ വിമാനത്തിലേക്ക് ക്ഷണിക്കുന്ന വീഡിയോ വൈറലാവുന്നു

Jaisy
|
30 March 2017 9:01 PM IST

ഔദ്യോഗിക വേഷത്തില്‍ വിമാനത്തിനകത്തേക്ക് പോയ ഒബാമ ഓവര്‍ കോട്ട് ഊരി വെച്ചാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്

യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍ണെ വിമാനത്തില്‍ കയറാന്‍ വിളിക്കുന്ന വീഡിയോ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഔദ്യോഗിക വേഷത്തില്‍ വിമാനത്തിനകത്തേക്ക് പോയ ഒബാമ ഓവര്‍ കോട്ട് ഊരി വെച്ചാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബറാക് ഒബാമയും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഔദ്യോഗിക വേഷത്തില്‍. വിമാനത്തിനകത്തേക്ക് കയറിയ ഒബാമ തിരിച്ച് വാതില്‍ക്കല്‍ വരെ വന്ന് ക്ലിന്റണ് വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. ഓവര്‍കോട്ട് ഊരിവെച്ച്, ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റിയാണ് ഒബാമ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ക്ലിന്റണ് കേള്‍ക്കാനായി കൈകൊട്ടിയ ശേഷമായിരുന്നു വരാനാവശ്യപ്പെട്ടുള്ള വിളി.

ഇരുവരും വിമാനത്തിനകത്തേക്ക് കയറുന്നതും വീഡിയോയിലുണ്ട്. നേരത്തെ ആഫ്രോ അമേരിക്കന്‍ വംശജരുടെ മ്യൂസിയം ഉദ്ഘാടനത്തിനിടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് ഫോട്ടോ എടുത്ത് കൊടുക്കുന്ന വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Similar Posts