< Back
International Old
പിസ്തോറിയസിന് പരമാവധി ശിക്ഷ നല്‍കണമെന്ന് റീവയുടെ പിതാവ്പിസ്തോറിയസിന് പരമാവധി ശിക്ഷ നല്‍കണമെന്ന് റീവയുടെ പിതാവ്
International Old

പിസ്തോറിയസിന് പരമാവധി ശിക്ഷ നല്‍കണമെന്ന് റീവയുടെ പിതാവ്

admin
|
12 April 2017 5:07 AM IST

തന്റെ മകളെ കൊലപ്പെടുത്തിയതിന് ഓസ്കര്‍ പിസ്‌തോറിയസിന് പരമാവധി ശിക്ഷ നല്‍കണമെന്ന് റീവ സ്റ്റീന്‍കാമ്പിന്റെ പിതാവ്.

തന്റെ മകളെ കൊലപ്പെടുത്തിയതിന് ഓസ്കര്‍ പിസ്‌തോറിയസിന് പരമാവധി ശിക്ഷ നല്‍കണമെന്ന് റീവ സ്റ്റീന്‍കാമ്പിന്റെ പിതാവ്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബാരി സ്റ്റീന്‍കാമ്പ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് താരം ഓസ്കാര്‍ പിസ്തോറിയസിനുള്ള ശിക്ഷാ വിധി ഈയാഴ്ച പ്രഖ്യാപിക്കും. കേസില്‍ വാദം തുടരുകയാണ്. തന്റെ മകളുടെ ഘാതകന് പരമാവധി ശിക്ഷ നല്‍കണമെന്ന് റീവ സ്റ്റീന്‍കാമ്പിന്റെ പിതാവ് ബാരി സ്റ്റീന്‍കാമ്പ് കോടതിയോട് അഭ്യര്‍ഥിച്ചു. മകള്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവിടണമെന്നും അതുവഴി പിസ്തോറിയസിന്റെ ക്രൂരത ലോകമറിയണമെനനും ബാരി പറഞ്ഞു.

കേസില്‍ പിസ്തോറിയസിന് 15 വര്‍ഷം വരെ തടവ് ലഭിച്ചേക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. 2013 ഫെബ്രുവരി 14നാണ് ദക്ഷിണാഫ്രിക്കന്‍ മോഡല്‍ റീവ സ്റ്റീന്‍കാമ്പിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കാമുകന്‍ ഓസ്കര്‍ പിസ്തോറിയസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റു താരങ്ങള്‍ക്കൊപ്പം കൃത്രിമക്കാലുകളില്‍ ഓടി ശ്രദ്ധ നേടിയ താരമാണ് പിസ്തോറിയസ്. പാരാലിമ്പിക്സില്‍ ദക്ഷിണാഫ്രിക്കക്കായി ആറ് സ്വര്‍ണം നേടിയിട്ടുണ്ട്.

Related Tags :
Similar Posts