< Back
International Old
സാംസങ് തലവനെതിരെ അറസ്റ്റ് വാറണ്ട്; കൊറിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലസാംസങ് തലവനെതിരെ അറസ്റ്റ് വാറണ്ട്; കൊറിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല
International Old

സാംസങ് തലവനെതിരെ അറസ്റ്റ് വാറണ്ട്; കൊറിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല

Ubaid
|
26 April 2017 8:05 AM IST

സൌത്ത് കൊറിയയിലെ സാംസങ് ഗ്രൂപ്പിന്‍റെ തലവന്‍ ലീ ജിയോങിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരുടെ ഓഫീസ് വ്യക്തമാക്കി

സാംസങ് ഗ്രൂപ്പ് തലവന്‍ ലീ ജിയോങിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തില്‍ കൊറിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. പര്‍ക്ക് ഗ്യുന്‍ ഹെക്കെതിരായ അഴിമതിക്കേസില്‍ ലീക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന അഭിഭാഷകരുടെ അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

സൌത്ത് കൊറിയയിലെ സാംസങ് ഗ്രൂപ്പിന്‍റെ തലവന്‍ ലീ ജിയോങിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരുടെ ഓഫീസ് വ്യക്തമാക്കി. രാജ്യത്തെ ആദ്യത്തെ വനിത പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയിന് എതിരേയുള്ള അഴിമതിക്കേസുമായി ബന്ധപ്പെട് സാംസങ് വൈസ് ചെയര്‍മാന്‍ ലീ ജിയോങ്ങിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആദ്യത്തെ അപേക്ഷ കോടതി തള്ളിയിരുന്നു.കമ്പനിക്ക് അനുകൂലമായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കായി പ്രസിഡന്റിന്റെ വിശ്വസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ നിര്‍ദേശിച്ചെന്നാണ് ലീക്കെതിരായ ആരോപണം. പാര്‍ലമെന്ററി പാനലില്‍ ഹാജരായ നേരത്ത് ലീ ഇക്കാര്യം ഒളിച്ചുവെച്ചുവെന്നും ആരോപണമുണ്ട്.

നിലവിലെ കോടതി യുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ തെരുവിലിറങ്ങി, കോടതി തീരുമാനത്തിന് പിറകെ സാംസങ് ഗ്രൂപ്പ് വലിയ നേട്ടമാണ് വിപണിയില്‍ കൈവരിച്ചത്. 1.5 ശതമാനം വരെ വര്‍ധനയാണ് സാംസങ് ഇലക്ട്രോണിക്സ് കൈവരിച്ചത്.

Similar Posts