< Back
International Old
അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറോളം അഭയാര്‍ഥികള്‍ പിടിയില്‍International Old
അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറോളം അഭയാര്‍ഥികള്‍ പിടിയില്‍
|27 April 2017 6:21 PM IST
അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറോളം അഭയാര്‍ഥികളെ ഹോണ്ടുറാസ് പൊലീസ് പിടികൂടി
അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറോളം അഭയാര്‍ഥികളെ ഹോണ്ടുറാസ് പൊലീസ് പിടികൂടി. ആഫ്രിക്കന്‍ വംശജരാണെങ്കിലും ഏത് രാജ്യക്കാരാണ് അഭയാര്‍ഥികളെന്ന് വ്യക്തമല്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം അഭയാര്‍ഥികളെയാണ് ഹോണ്ടുറാസ് പൊലീസ് പിടികൂടിയത്. ഹോണ്ടുറാസ് അതിര്‍ത്തിയായ നികാരഗുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഏത് രാജ്യക്കാരാണിവരെന്ന കാര്യം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. ഹോണ്ടുറാസ് പ്രസിഡന്റ് തങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് അഭയാര്‍ഥികള്‍ അവകാശപ്പെടുന്നു. ഹോണ്ടുറാസിലെ ചോലുടെക എന്ന എമിഗ്രേഷന്‍ ഓഫീസിലാണ് അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയാല്‍ ഇവര്‍ക്ക് യാത്ര തുടരാമെന്നാണ് പൊലീസ് പറയുന്നത്.