< Back
International Old
വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണംവീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം
International Old

വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം

admin
|
3 May 2017 12:57 AM IST

വാഷിംഗ്ടണില്‍ ദ്വിദിന ആണവ ഉച്ചകോടി പുരോഗമിക്കുന്നതിനിടെയാണ്‌ മിസൈല്‍ വിക്ഷേപണം

കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥയ്ക്ക്‌ ആക്കംകൂട്ടി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ നേതൃത്വത്തില്‍ വാഷിംഗ്ടണില്‍ ദ്വിദിന ആണവ ഉച്ചകോടി പുരോഗമിക്കുന്നതിനിടെയാണ്‌ മിസൈല്‍ വിക്ഷേപണം.

അണ്വായുധ പരീക്ഷണം ഉയത്തുന്ന ഭീഷണി സംബന്ധിച്ച ഉച്ചകോടിയില്‍ ദക്ഷിണകൊറിയയുടെ പരീക്ഷണങ്ങളായിരുന്നു ചര്‍ച്ചാവിഷയം. ഇതിനിടെയാണ് കിഴക്കന്‍ തീരനഗരമായ സോന്‍ഡോക്കില്‍ ഇന്നലെ ഉച്ചയോടെയാണ്‌ ഹ്രസ്വദൂര ഭൂതല-ആകാശ മിസൈല്‍ വിക്ഷേപിച്ചത്‌. ജപ്പാന്‍ കടലിലൂടെ നൂറു കിലോമീറ്ററോളം മിസൈല്‍ സഞ്ചരിച്ചതായി ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

വിക്ഷേപണെത്തത്തുടര്‍ന്ന്‌ ജി.പി.എസ്‌. സംവിധാനം തകരാറിലായെന്നും എഴുപതോളം മത്സ്യബന്ധനബോട്ടുകള്‍ തീരത്തേക്കു മടങ്ങാന്‍ നിര്‍ബന്ധിതരായെന്നും ദക്ഷിണകൊറിയന്‍ തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ജനുവരി ആറിന്‌ നാലാമത്‌ ആണവപരീക്ഷണത്തിനുശേഷം ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ വിക്ഷേപണത്തില്‍ ഒടുവിലത്തേതാണ്‌ കഴിഞ്ഞദിവസം നടന്നത്‌. ജപ്പാന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തി കഴിഞ്ഞമാസം ഉത്തരകൊറിയ രണ്ട്‌ മധ്യദൂര മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. അണ്വായുധ പരീക്ഷണങ്ങളെത്തുര്‍ന്ന്‌ ഐക്യരാഷ്‌ട്രസഭ ഉപരോധം ശക്‌തമാക്കിയതിനു പിന്നാലെയാണ്‌ ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണങ്ങള്‍.

Similar Posts