International Old
അമേരിക്കയുമായി നല്ലബന്ധം തുടരുമെന്ന് തുര്‍ക്കിഅമേരിക്കയുമായി നല്ലബന്ധം തുടരുമെന്ന് തുര്‍ക്കി
International Old

അമേരിക്കയുമായി നല്ലബന്ധം തുടരുമെന്ന് തുര്‍ക്കി

Alwyn K Jose
|
13 May 2017 1:26 PM IST

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്നും ഇസ്രയേല്‍ ചാനലിന് ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ഉറുദുഗാന്‍ വ്യക്തമാക്കി.

അമേരിക്കയുമായി നല്ലബന്ധം തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്നും ഇസ്രയേല്‍ ചാനലിന് ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ഉറുദുഗാന്‍ വ്യക്തമാക്കി.

ഇസ്രയേല്‍ ടെലിവിഷന്‍ ചാനലായ ടു കെഷെത് ഉവ്ദക്കാണ് തുര്‍ക്കി പ്രസിഡന്റ് അഭിമുഖമനുവദിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് വ്യക്തമാക്കിയ ഉറുദുഗാന്‍ അമേരിക്കയുമായി നല്ല ബന്ധം തുടരുമെന്നും പറഞ്ഞു. ട്രംപിന്റെ മുസ്‍ലിം വിരുദ്ധ നിലപാടിനെക്കുറിച്ച് ചോദ്യത്തിന് അവ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയാണെന്നും അത്തരം വിഷയങ്ങള്‍ ട്രംപുമായി ഇരുന്ന് ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉറുദുഗാന്‍ മറുപടി പറഞ്ഞു. ആദ്യമായി ഇസ്രയേല്‍ ചാനലിനനുവദിച്ച അഭിമുഖത്തില്‍ ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുദ്ദേശിക്കുന്നതായും ഉറുദുഗാന്‍ വ്യക്തമാക്കി. ഈയടുത്ത് ഇസ്രയേലിലേക്ക് തുര്‍ക്കി പുതിയ അംബാസഡറെ നിശ്ചയിച്ചയച്ചിരുന്നു.

Similar Posts