< Back
International Old
മെക്സിക്കോയില്‍ ലഹരി വിരുദ്ധനിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരുമെന്ന് പ്രസിഡന്‍റ്മെക്സിക്കോയില്‍ ലഹരി വിരുദ്ധനിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരുമെന്ന് പ്രസിഡന്‍റ്
International Old

മെക്സിക്കോയില്‍ ലഹരി വിരുദ്ധനിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരുമെന്ന് പ്രസിഡന്‍റ്

admin
|
16 May 2017 9:04 PM IST

കൈവശം വെക്കാവുന്ന ലഹരിയുടെ അളവില്‍ ഇളവ് നല്‍കുക, ലഹരിവസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ നിയമവിധേയമാക്കുക, ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവരെ വിട്ടയക്കുക തുടങ്ങിയവയായിരിക്കും പുതിയ മാറ്റങ്ങള്‍.

മെക്സിക്കോയില്‍ ലഹരി വിരുദ്ധനിയമത്തില്‍ ഇളവുകള്‍ കൊണ്ടുവരുമെന്ന് പ്രസിഡന്‍റ് എന്‍‌റിക് പെന നിറ്റോ. ക്രിമിനല്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൈവശം വെക്കാവുന്ന ലഹരിവസ്തുക്കളുടെ അളവില്‍ ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പ്രസിഡന്‍റ് മുന്നോട്ട് വെച്ചിരിക്കുന്നത്. ലഹരി വരുദ്ധ നിയമത്തില്‍ സമഗ്രമായ മാറ്റമാണ് മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍റിക് പെന നീറ്റോ മുന്നോട്ട് വെച്ചിരിക്കുന്നത്. കൈവശം വെക്കാവുന്ന ലഹരിയുടെ അളവില്‍ ഇളവ് നല്‍കുക, ലഹരിവസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ നിയമവിധേയമാക്കുക, ചെറിയ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവരെ വിട്ടയക്കുക തുടങ്ങിയവയായിരിക്കും പുതിയ മാറ്റങ്ങള്‍.

നിലവില്‍ രാജ്യത്ത് 5ഗ്രാം ലഹരിവസ്തു കൈവശം വെക്കാനാണ് അനുമതിയുള്ളത്. ഇത് 28 ഗ്രാമാക്കി ഉയര്‍ത്തും. എന്നാല്‍ ലഹരിവസ്തുക്കള്‍ കച്ചവടം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിനെ കുറിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ല.

മെക്സിക്കോയില്‍ ലഹരികടത്തുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. കാലിഫോര്‍ണിയയിലേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്ന തുരങ്കം കഴിഞ്ഞദിവസം യു.എസ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ആറ് ടണ്‍ മരിജുവാനയും ഒരു ടണ്‍ കൊക്കെയ്നും ഇവിടെനിന്ന് പിടിച്ചെടുത്തു. 795 മീറ്റര്‍ നീളമുള്ളതായിരുന്നു ഈ ഭൂഗര്‍ഭപാത.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ മെക്സിക്കോയില്‍ ഏകദേശം 150,000 പേരാണ് ലഹരികേസുകളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. പുതിയ നിര്‍ദേശങ്ങള്‍ മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍‌റിക് പെന നിറ്റോ മെക്സിക്കന്‍ കോണ്‍ഗ്രസിന്‍റെ പരിഗണനക്ക് നല്‍കും. കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ നിര്‍ദേശം നിയമമാകും.

Similar Posts