< Back
International Old
ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍
International Old

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍

Alwyn K Jose
|
21 May 2017 5:46 AM IST

ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഫലസ്തീനികളെ മറ്റാരേക്കാളും ‍ താനാണ് പരിരക്ഷിക്കുന്നതെന്നുമുളള നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍. ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഫലസ്തീനികളെ മറ്റാരേക്കാളും ‍ താനാണ് പരിരക്ഷിക്കുന്നതെന്നുമുളള നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശം.

ഹമാസ് ഉള്‍പ്പെടെയുളള പ്രമുഖ പാര്‍ട്ടികളും മറ്റു നേതാക്കളും യുഎന്നിന്റേതടക്കം ചാരിറ്റി ഫണ്ടുകള്‍ മോഷ്ടിക്കുകയും അനാവശ്യമായി ഫണ്ടുകള്‍ കണ്ടെത്തുകയും ചെയ്യുന്നുവെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് അവരുടെ നേതാക്കളെക്കാള്‍ സംരക്ഷണവും ശ്രദ്ധയും നല്‍കുന്നത് താനാണെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇതിനെതിരെയാണ് ഹമാസ് ഉള്‍പ്പെടെയുളള നേതാക്കള്‍ രംഗത്തെത്തിയത്. ഫലസ്തീനിലേക്കെത്തുന്ന ചാരിറ്റി ഫണ്ടുകള്‍ തെറ്റായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുവെന്ന ധ്വനിയുണ്ടാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയയിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുകയാണ് നെതന്യാഹുവിന്റെ ഉദ്ദേശമെന്നും ഫലസ്തീനി സന്നദ്ധസംഘടനകള്‍ വ്യക്തമാക്കി.

Similar Posts