< Back
International Old
ജനറല്‍ ജയിംസ് മാറ്റിസ് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിജനറല്‍ ജയിംസ് മാറ്റിസ് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറി
International Old

ജനറല്‍ ജയിംസ് മാറ്റിസ് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറി

Khasida
|
2 Jun 2017 2:55 PM IST

ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുദ്ധ പരിചയം മുന്‍ നിര്‍ത്തിയാണ് നിയമനം

ജനറല്‍ ജയിംസ് മാറ്റിസ് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയാകും.നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒഹായോയില്‍ ആണ് ജെയിംസ് മാറ്റിസിന്റെ പേര് പ്രഖ്യാപിച്ചത്. ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുദ്ധ പരിചയം മുന്‍ നിര്‍ത്തിയാണ് നിയമനം.

അമേരിക്കന്‍ സൈന്യത്തിലെ ഏറെ പ്രഗത്ഭനായ ജനറല്‍ ജെയിംസ് മാറ്റിസ് മാഡ് ഡോഗ് എന്നാണ് അറിയപ്പെടുന്നത്. 66 കാരനായ മാറ്റിസ് 1991 ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തിലും 2001 ലെ അഫ്ഗാന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 2003 ല്‍ യുഎസ് നടത്തിയ ഇറാഖ് അധിനിവേശത്തിലും നിര്‍ണായക പങ്ക് വഹിച്ചു. 2010 മുതല്‍ 2013 വരെ യുഎസ് നാവിക സേനാ മേധാവിയായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ പശ്ചിമേഷ്യന്‍ നയങ്ങളുടെ കടുത്ത വിമര്‍ശകനാണ്. ഇറാനോട് ട്രംപിന്റെ അതേ നിലപാടാണ് മാറ്റിസിന്റേതും. പശ്ചിമേഷ്യയുടെ സമാധാനം തകര്‍ക്കുന്നത് ഇറാനാണെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്നെ പ്രസിഡന്‍റായി തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതക്ക് നന്ദി പറയുന്ന താങ്ക് യു ടൂര്‍ പരിപാടിയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

Related Tags :
Similar Posts