< Back
International Old
സിറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വഴിതേടി അമേരിക്കയും റഷ്യയുംസിറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വഴിതേടി അമേരിക്കയും റഷ്യയും
International Old

സിറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വഴിതേടി അമേരിക്കയും റഷ്യയും

Sithara
|
16 Jun 2017 9:53 AM IST

സിറിയയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അമേരിക്കയും റഷ്യയും തുടക്കംകുറിച്ചു.

സിറിയയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അമേരിക്കയും റഷ്യയും തുടക്കംകുറിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവും ഇതുസംബന്ധിച്ച് ചര്‌ച്ചചെയ്യാന്‍‌ ജനീവയില്‍ കൂടിക്കാഴ്ച നടത്തി.

സിറിയയില്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജ ലവ്റോവും നടത്തിയത്. വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച് മുന്നോട്ടുപോവാനുള്ള വഴിയെ കുറിച്ച് വ്യക്തത വന്നതായി ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചില ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കണമെന്നും കെറി പറഞ്ഞു. എന്നാല്‍ തീവ്രവാദികളെ എങ്ങനെ ഇല്ലാതാക്കുമെന്ന ധാരണയാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്ന് സര്‍ജി ലവ്റോവ് പ്രതികരിച്ചു.

Related Tags :
Similar Posts