< Back
International Old
കൊളംബിയയിലെ പെണ്‍ഗറില്ലകളുടെ ജീവിതം തുറന്നുകാട്ടി ഡോക്യുമെന്ററികൊളംബിയയിലെ പെണ്‍ഗറില്ലകളുടെ ജീവിതം തുറന്നുകാട്ടി ഡോക്യുമെന്ററി
International Old

കൊളംബിയയിലെ പെണ്‍ഗറില്ലകളുടെ ജീവിതം തുറന്നുകാട്ടി ഡോക്യുമെന്ററി

Ubaid
|
1 July 2017 8:13 PM IST

ഗറില്ല സംഘമായ റവല്യൂഷണറി ആര്‍മ്‍ഡ് ഫോഴ്സസ് ഓഫ് കൊളംബിയയുടെ കീഴിലുള്ള അന്‍പത് അംഗ പെണ്‍ഗറില്ല സംഘത്തിന്റെ ദൈനംദിന ജീവിതം സംബന്ധിച്ച പരിപാടി ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് തയ്യാറാക്കിയത്

കൊളംബിയയില്‍ സര്‍ക്കാരും ഗറില്ലകളും തമ്മില്‍ സമാധാന ഉടമ്പടി സാധ്യമായതിന് പിന്നാലെ ഗറില്ലക്യാമ്പിലെ സ്ത്രീളുടെ ജീവിതത്തെക്കുറിച്ചുള്ള ടെലിവിഷന്‍ പരിപാടി പുറത്ത് വന്നു. ആയുധമേന്തുന്ന പെണ്‍ഗറില്ലകള്‍ക്ക് അണിഞ്ഞൊരുങ്ങുന്നതിനും അനുമതിയുണ്ട്. ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും പെണ്‍ഗറില്ലകള്‍ പറയുന്നു.

ഗറില്ല സംഘമായ റവല്യൂഷണറി ആര്‍മ്‍ഡ് ഫോഴ്സസ് ഓഫ് കൊളംബിയയുടെ കീഴിലുള്ള അന്‍പത് അംഗ പെണ്‍ഗറില്ല സംഘത്തിന്റെ ദൈനംദിന ജീവിതം സംബന്ധിച്ച പരിപാടി ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് തയ്യാറാക്കിയത്. ഗറില്ല ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും ഇരുവര്‍ക്കും തുല്യ ഉത്തരവാദിത്വങ്ങളാണുള്ളതെന്നും പെണ്‍ഗറില്ലകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗറില്ല ക്യാമ്പുകളില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നുമുള്ള പ്രചരണങ്ങളെയും ഇവര്‍ തള്ളിക്കളയുന്നു. പെണ്‍ഗറില്ലകള്‍ തോക്കും 200 ഓളം തിരകളും ഗ്രനേഡുകളും കരുതുന്നതിനൊപ്പം അണിഞ്ഞൊരുങ്ങുന്നതിനുള്ള സാമഗ്രികളും കൈവശം വയ്ക്കാറുണ്ട്. പെണ്‍ഗറില്ലകള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള അനുമതി നല്കിയിട്ടില്ല.

7 വിഭാഗങ്ങളിലായുള്ള ഗറില്ലകളില്‍ ആകെ 8000ത്തോളം അംഗങ്ങളുണ്ട് . ഇതില്‍ 40 ശതമാനം സ്ത്രീകളാണ്. 50 പേര്‍ അടങ്ങുന്ന ഒരു സംഘത്തിന് വൈദ്യസഹായത്തിന് മൂന്ന് പേരുണ്ടാകും. കഴിഞ്ഞ ആഗസ്ത് 24 നാണ് കൊളംബിയന്‍ പ്രസിഡന്റ് ജുവാന് മാനുവല്‍ സാന്റോസും ഗറില്ല വിഭാഗം നേതാവ് ടിമോളന്‍ ജിമ്‍നെസും സമാധാന ഉമ്പടിയില്‍ ഒപ്പുവെച്ചത്. എന്നാല്‍ സമാധാന ഉടമ്പടിയുടെ ഭാവി വോട്ടെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.

Similar Posts