< Back
International Old
ട്രംപിന്റെ അനുയായികളെ പരിഹസിച്ച് ഹിലരി ക്ലിന്റണ്‍ട്രംപിന്റെ അനുയായികളെ പരിഹസിച്ച് ഹിലരി ക്ലിന്റണ്‍
International Old

ട്രംപിന്റെ അനുയായികളെ പരിഹസിച്ച് ഹിലരി ക്ലിന്റണ്‍

Ubaid
|
26 July 2017 10:51 AM IST

ഹിലരിയുടെ പരാമര്‍ശത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. കഠിനാധ്വാനികളായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് ഹിലരിയുടെ വാക്കുകളെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളെ പരിഹസിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. ട്രംപിന്‍റെ അനുയായികള്‍ മോശപ്പെട്ടവരാണെന്നായിരുന്നുഹിലരിയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ, ഹിലരി ക്ലിന്‍റണ്‍ മാപ്പ് ചോദിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ഹിലരി ക്ലിന്‍റണിന്റെ പരാമര്‍ശം.

ഹിലരിയുടെ പരാമര്‍ശത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. കഠിനാധ്വാനികളായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് ഹിലരിയുടെ വാക്കുകളെന്ന് ട്രംപ് കുറ്റപ്പെടുത്തി. എല്ലാ അമേരിക്കക്കാരും ആദരവ് അര്‍ഹിക്കുന്നുണ്ടെന്ന് ഹിലരി മനസ്സിലാക്കണമെന്ന് റിപ്പബ്ലിക്കന്‍പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി മെക് പെന്‍സ് പറഞ്ഞു. സംഭവം വിവാദമായതോടെ ഹിലരി ക്ലിന്റണ്‍ മാപ്പ് ചോദിച്ചു. പരാമര്‍ശത്തിന് പിന്നാലെ ഹിലരിയുടെ ജനപിന്തുണ കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Similar Posts