വിസ റദ്ദാക്കല്‍ തുടങ്ങി; ഫലസ്തീനെതിരെ കടുത്ത നടപടിയുമായി ഇസ്രയേല്‍വിസ റദ്ദാക്കല്‍ തുടങ്ങി; ഫലസ്തീനെതിരെ കടുത്ത നടപടിയുമായി ഇസ്രയേല്‍
|തെല്‍അവീവില്‍ ഫലസ്തീന്‍ യുവാക്കളുടെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫലസ്തീനെതിരെ ഇസ്രയേല്‍ കടുത്ത നിലപാടിലേക്ക്‍.
തെല്‍അവീവില്‍ ഫലസ്തീന്‍ യുവാക്കളുടെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫലസ്തീനെതിരെ ഇസ്രയേല്‍ കടുത്ത നിലപാടിലേക്ക്‍. ഇസ്രയേലിലേക്കുള്ള ഫലസ്തീനികളുടെ വിസ റദ്ദാക്കിയതായി അധികൃതര്‍ പറഞ്ഞു. 83000 പേര്‍ക്കാണ് ഇതോടെ പ്രവേശനം നിഷേധിക്കപ്പെടുക.
ആക്രമണത്തിന് ശേഷം സംഭവസ്ഥലം സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫലസ്തീനെതിരെ നിലപാട് കടുപ്പിച്ചത്. ഇസ്രയേലിലേക്കുള്ള ഫലസ്തീനികളുടെ വിസ റദ്ദാക്കിയതായാണ് വിവരം. 83000 പേരുടെ വിസയാണ് റദ്ദാക്കപ്പെട്ടത്. റമദാന്‍ മാസമായതിനാല്‍ പുണ്യ സ്ഥലമായ ജറൂസലേമിലേക്ക് നിരവധി ഫലസ്തീനികളാണ് എത്തുന്നത്. ബന്ധുക്കളെ സന്ദര്‍ശിക്കാനും നിരവധി പേര്‍ ഇസ്രയേലില്‍ എത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ തെല്‍അവീവ് വിമാനത്താവളത്തെയാണ് പലരും ആശ്രയിക്കുന്നതും. വിസ റദ്ദാക്കിയതോടെ ഇതെല്ലാം മുടങ്ങും. അതേസമയം വര്‍ക്പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഇത് ബാധകമാകില്ല.
തെല്‍ അവീവിലെ ഇസ്രയേലി പ്രതിരോധ മന്ത്രാലയത്തിനും സൈനിക കേന്ദ്രത്തിനും അടുത്തുള്ള സരോനാ മാര്‍ക്കറ്റിലെ ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായത്. രണ്ട് സത്രീകളുള്‍പ്പെടെ നാല് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ രണ്ട് പേരെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു.