< Back
International Old
ആമയും മുയലും വീണ്ടും ഓട്ടമത്സരം നടത്തി; ജയിച്ചതാരെന്ന് വീഡിയോ പറയുംആമയും മുയലും വീണ്ടും ഓട്ടമത്സരം നടത്തി; ജയിച്ചതാരെന്ന് വീഡിയോ പറയും
International Old

ആമയും മുയലും വീണ്ടും ഓട്ടമത്സരം നടത്തി; ജയിച്ചതാരെന്ന് വീഡിയോ പറയും

Khasida
|
9 Aug 2017 12:22 AM IST

തായ്‍ലാന്റില്‍ നടന്ന ഒരു പെറ്റ് എക്‍സ്പോ ആയിരുന്നു വേദി.

ആമയും മുയലും ഓട്ടമത്സരം നടത്തിയ കഥ എല്ലാവരും കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്.. ഇന്നത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ അത് പറഞ്ഞുകൊടുക്കുന്നുണ്ട്.. മുയല്‍ വഴിയില്‍ ഉറങ്ങിയതുകൊണ്ടാണ് ആമ പന്തയം ജയിച്ചതെന്നാണ് പണ്ടത്തെ കഥ..

എന്നാല്‍ ഇതാ കഴിഞ്ഞ ദിവസം തായ്‍ലാന്റില്‍ വീണ്ടും ഒരു ഓട്ടമത്സരം നടന്നു. താരങ്ങള്‍ ആമയും മുയലും തന്നെ. തായ്‍ലാന്റില്‍ നടന്ന ഒരു പെറ്റ് എക്‍സ്പോ ആയിരുന്നു വേദി.

രണ്ട് മത്സരാര്‍ത്ഥികള്‍ക്കും കാണികളുടെ പിന്തുണ ആവോളമുണ്ടായിരുന്നു. മത്സരം തുടങ്ങിയപ്പോള്‍ മുയല്‍ ഓടിത്തുടങ്ങിയെങ്കിലും കാഴ്ചക്കാരുടെ പിന്തുണ പ്രഖ്യാപിച്ചുള്ള ബഹളത്തില്‍ ആള്‍ പേടിച്ചുപോയി.. പിന്നെ നിന്നിടത്തുനിന്ന് അനങ്ങിയില്ല.. എന്നാല്‍ ആമ പരിഭ്രമം ലവലേശമില്ലാതെ നടന്നുവരികയും മത്സരം ജയിക്കുകയും ചെയ്തു.

Related Tags :
Similar Posts