< Back
International Old
ഒബാമ തമാശക്കാരനെന്ന് പ്രിയങ്ക ചോപ്രഒബാമ തമാശക്കാരനെന്ന് പ്രിയങ്ക ചോപ്ര
International Old

ഒബാമ തമാശക്കാരനെന്ന് പ്രിയങ്ക ചോപ്ര

admin
|
10 Aug 2017 2:24 PM IST

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തമാശക്കാരനെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തമാശക്കാരനെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറില്‍ ബരാക്ക് ഒബാമയ്ക്കും പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്കും ഒപ്പം പങ്കെടുത്ത ശേഷം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പമാണ് അമേരിക്കന്‍ പ്രസിഡന്റിനെ ആകര്‍ഷക വ്യക്തിത്വമെന്നും തമാശക്കാരനെന്നും പ്രിയങ്ക വിശേഷിപ്പിച്ചിരിക്കുന്നത്. ക്വാന്റികോ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ അമേരിക്കക്കാര്‍ക്ക് പ്രിയങ്കരിയായ പ്രിയങ്ക ചോപ്ര, ബേവാച്ച് എന്ന സിനിമയിലൂടെ ഹോളിവുഡ് അരങ്ങേറ്റവും കുറിച്ചുകഴിഞ്ഞു. നോണ്‍പ്രോഫിറ്റ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനാണ് വര്‍ഷം തോറും ഈ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്. സ്ഥിരമായി വൈറ്റ്ഹൗസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാര്‍, പ്രൊഡ്യൂസേഴ്‌സ്, ക്യാമറാ ഓപ്പറേറ്റേഴ്‌സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് ഈ അസോസിയേഷന്‍.

Similar Posts