< Back
International Old
1200 പ്രകാശവര്‍ഷങ്ങള്‍ക്കകലെ ജീവന്റെ തുടിപ്പ് !; മനുഷ്യന്‍ ഈ ഗ്രഹത്തിലേക്ക് കുടിയേറുമോ ?1200 പ്രകാശവര്‍ഷങ്ങള്‍ക്കകലെ ജീവന്റെ തുടിപ്പ് !; മനുഷ്യന്‍ ഈ ഗ്രഹത്തിലേക്ക് കുടിയേറുമോ ?
International Old

1200 പ്രകാശവര്‍ഷങ്ങള്‍ക്കകലെ ജീവന്റെ തുടിപ്പ് !; മനുഷ്യന്‍ ഈ ഗ്രഹത്തിലേക്ക് കുടിയേറുമോ ?

admin
|
10 Aug 2017 3:18 PM IST

ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ അന്തരീക്ഷം ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങളുള്ള ഗ്രഹത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍.

ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ അന്തരീക്ഷം ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങളുള്ള ഗ്രഹത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. കെപ്ലര്‍ 62 എഫ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന്റെ സ്ഥാനം ഭൂമിയില്‍ നിന്നു 1200 പ്രകാശവര്‍ഷങ്ങള്‍ക്കകലെയാണ്. ഉപരിതലത്തില്‍ തന്നെ ഒഴുകുന്ന ജലവും ജീവന്‍ നിലനിര്‍ത്താനും മനുഷ്യന് വാസയോഗ്യമായ അന്തരീക്ഷവും കെപ്ലര്‍ 62 എഫിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ഭൂമിയേക്കാള്‍ 40 ശതമാനത്തോളം വലിപ്പം കൂടുതലുള്ള ഈ ഗ്രഹത്തില്‍ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് സുപ്രധാന വിവരങ്ങള്‍ ലോകത്തിന് കൈമാറിയത്. പഠനത്തിന്റെ വിശദാംശങ്ങള്‍ ആസ്‌ട്രോബയോളജി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലൂടെയാണ് പുറത്തുവിട്ടത്. 2013ലാണ് കെപ്ലര്‍ 62 എഫ് അടക്കമുള്ളവയെ സൗരയൂഥത്തില്‍ നിന്ന് നാസയുടെ കെപ്ലര്‍ മിഷന്‍ കണ്ടെത്തിയത്.

എന്നാല്‍, ഗ്രഹത്തിന്റെ ഘടന, അന്തരീക്ഷം, വലിപ്പം എന്നിവ ഇരുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഭൂമി സൂര്യനുമായി നിലനിര്‍ത്തുന്ന സുരക്ഷിത അകലത്തിനു സമാനമായാണ് കെപ്ലര്‍ 62 എഫ് അതിന്റെ സൂര്യനെ വലംവെക്കുന്നത്. എന്നാല്‍ അന്തരീക്ഷത്തിന്റെ ഘടനയും സൌരയൂഥത്തിന്റെ രൂപവും വ്യക്തമല്ല.

Related Tags :
Similar Posts