< Back
International Old
സിറിയയില്‍ റഷ്യയുടെ ആക്രമണം കാടത്തമാണെന്ന് അമേരിക്കസിറിയയില്‍ റഷ്യയുടെ ആക്രമണം കാടത്തമാണെന്ന് അമേരിക്ക
International Old

സിറിയയില്‍ റഷ്യയുടെ ആക്രമണം കാടത്തമാണെന്ന് അമേരിക്ക

Jaisy
|
31 Aug 2017 6:05 PM IST

ഐക്യരാഷ്ട്രസഭയിലായിരുന്നു അമേരിക്കന്‍ പ്രതിനിധിയുടെ പ്രതികരണം

സിറിയയില്‍ റഷ്യയുടെ ആക്രമണം കാടത്തമാണെന്ന് അമേരിക്ക. ഐക്യരാഷ്ട്രസഭയിലായിരുന്നു അമേരിക്കന്‍ പ്രതിനിധിയുടെ പ്രതികരണം. സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാനാകില്ലെന്ന് റഷ്യന്‍ പ്രതിനിധിയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ അലപ്പോയിലെ ബോംബാക്രമണത്തെ അതിശക്തമായ ഭാഷയിലാണ് യുഎന്‍ അസംബ്ലിയില്‍ വിമര്‍ശിച്ചത്. റഷ്യന്‍ പിന്തുണയോടെ സിറിയയില്‍ നടക്കുന്നത് കാടത്തമാണെന്ന് അമേരിക്കന്‍ പ്രതിനിധി സാമന്ത പവര്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലൊപ്പുവെച്ചുവെങ്കിലും കഴിഞ്ഞയാഴ്ച അത് ലംഘിക്കപ്പെട്ടിരുന്നു. സിറിയയില്‍ സമാധാനശ്രമം വിഫലമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ചൈന കഴിഞ്ഞാല്‍ സിറിയന്‍ സര്‍ക്കാരിന് ഏറ്റവുമധികം പിന്തുണ നല്‍കുന്ന രാജ്യമാണ് റഷ്യ. സിറിയന്‍ സര്‍ക്കാരിനെതിരെയുള്ള കൌണ്‍സില്‍ നടപടികള്‍ തടയുന്നതും റഷ്യയാണ് .യുഎന്‍ അസംബ്ലിയില്‍ സിറിയന്‍ അംബാസിഡര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അമേരിക്കന്‍ അംബാസിഡര്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

Similar Posts