< Back
International Old
ജയ്‌ഷേ തലവനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യം ചൈന വീറ്റോ ചെയ്തുInternational Old
ജയ്‌ഷേ തലവനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യം ചൈന വീറ്റോ ചെയ്തു
|3 Oct 2017 11:36 AM IST
ഇത് രണ്ടാം തവണയാണ് ചൈന ഇക്കാര്യത്തില്‍ വീറ്റോ പ്രയോഗിക്കുന്നത്.
ജയ്‌ഷേ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഐക്യരാഷ്ട്രസഭയില്‍ ചൈന വീറ്റോ ചെയ്തു. ഇത് രണ്ടാം തവണയാണ് ചൈന ഇക്കാര്യത്തില്‍ വീറ്റോ പ്രയോഗിക്കുന്നത്.
പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ചൈന വീറ്റോ ചെയ്യുകയായിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞതോടെ ഇന്ത്യയുടെ ആവശ്യം വീണ്ടും പരിഗണക്ക് വന്നെങ്കിലും ചൈന വീണ്ടും വീറ്റോ അധികാരം ഉപയോഗിക്കുകയായിരുന്നു.