< Back
International Old
കാലിഫോർണിയയില്‍ സ്കൂളില്‍ ടീച്ചറെ വെടിവെച്ച് കൊന്ന് അക്രമി ആത്മഹത്യ ചെയ്തുകാലിഫോർണിയയില്‍ സ്കൂളില്‍ ടീച്ചറെ വെടിവെച്ച് കൊന്ന് അക്രമി ആത്മഹത്യ ചെയ്തു
International Old

കാലിഫോർണിയയില്‍ സ്കൂളില്‍ ടീച്ചറെ വെടിവെച്ച് കൊന്ന് അക്രമി ആത്മഹത്യ ചെയ്തു

Ubaid
|
22 Oct 2017 12:10 AM IST

കാലിഫോര്‍ണിയയിലെസാൻ ബെർണാർഡിനോയിലെ നോർത്ത് പാർക്ക് പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം

അമേരിക്കയിലെ കാലിഫോർണിയയില്‍ സ്കൂളില്‍ ടീച്ചറെ വെടിവെച്ച് കൊന്ന് അക്രമി ആത്മഹത്യ ചെയ്തു. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയിലെസാൻ ബെർണാർഡിനോയിലെ നോർത്ത് പാർക്ക് പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം. ടീച്ചറെ ലക്ഷ്യംവെച്ച് നടത്തിയ വെടിവെപ്പില്‍ ടീച്ചര്‍ കൊല്ലപ്പെടുകയും രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശേഷം അക്രമി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യചെയ്യുകയായിരുന്നുവെന്നും സാന്‍ ബെര്‍ണാര്‍ഡിനോ പൊലീസ് മേധാവി വ്യക്തമാക്കി.

സംഭവത്തില്‍ മരിച്ച രണ്ടുപേരും നേരത്തെ പരിചയമുള്ളവരാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് വെടിവെപ്പുണ്ടായത്.

Related Tags :
Similar Posts