< Back
International Old
ഹിലരി പൊതുവേദിയില്‍ ഹിലരി പൊതുവേദിയില്‍ 
International Old

ഹിലരി പൊതുവേദിയില്‍ 

Subin
|
27 Oct 2017 4:07 PM IST

രഘോഷത്തോടെയാണ് ഹിലരിയുടെ പ്രസംഗം സദസ്സ് വരവേറ്റത്. 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ഫലപ്രഖ്യാപന ശേഷം ആദ്യമായി പൊതുവേദിയിലെത്തി.

ശിശുക്ഷേമ സംഘടനയായ ചില്‍ഡ്രന്‍സ് ഡിഫന്‍സ് ഫണ്ടിന്റെ വാഷിങ്ടണില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിലരി ജനങ്ങളെ അഭിമുഖീകരിച്ചത്. അമേരിക്ക വിഭജിക്കപ്പെട്ടതായും മൂല്യങ്ങള്‍ക്ക് വേണ്ടി നിരാശരാകാതെ നില കൊള്ളണമെന്നും ഹിലരിയുടെ ആഹ്വാനം ചെയ്തു.

വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയമേറ്റുവാങ്ങിയ ഹിലരിയുടെ പ്രതികരണത്തിന് കാത്തിരിക്കുകയായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അണികള്‍. തെരഞ്ഞെടുപ്പ് ഫലത്തിനൊടുവില്‍ വീടിനകത്തായിരുന്നു ഹിലരി.

അനാഥയായിട്ടും പില്‍ക്കാലത്ത് വളര്‍ത്തി തന്നെ ഉന്നതനിലയിലെത്തിച്ച അമ്മ ദെറോന്തിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ഹിലരിയുടെ കണ്ഠമിടറി. കരഘോഷത്തോടെയാണ് ഹിലരിയുടെ പ്രസംഗം സദസ്സ് വരവേറ്റത്.

Related Tags :
Similar Posts