International Old
ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗംഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം
International Old

ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം

Ubaid
|
2 Nov 2017 1:53 PM IST

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സെയ്ദ് റആദ് അല്‍ ഹുസൈന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്

ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു. ഇസ്രായേലും-ഫലസ്തീനും തമ്മിലെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം ഈ കുടിയേറ്റങ്ങളാണെന്ന് മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മിഷണര്‍ സെയ്ദ് റആദ് അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സെയ്ദ് റആദ് അല്‍ ഹുസൈന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലും-ഫലസ്തീനും തമ്മില്‍ 50 വര്‍ഷമായി നടക്കുന്ന കലാപത്തിന് കാരണം ഇസ്രായേലാണ്. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും സെയ്ദ് അഭിപ്രായപ്പെട്ടു. ഇസ്രായേലും സമാധാനം അര്‍ഹിക്കുന്നു. അതിന് മുന്‍കയ്യെടുക്കേണ്ടത് ഇസ്രായേല്‍ തന്നെയാണെന്നും സെയ്ദ് പറഞ്ഞു.

Similar Posts