< Back
International Old
ജര്‍മനിയില്‍ വീണ്ടും സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടുInternational Old
ജര്‍മനിയില്‍ വീണ്ടും സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
|10 Nov 2017 10:52 PM IST
മ്യൂണിക്കിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റസ്റ്റോറന്റിലെ ചാവേര്‍ സ്ഫോടനം
ജര്‍മനിയില്‍ വീണ്ടും സ്ഫോടനം. ആന്‍സ്ബാഗിലെ റസ്റ്റൊറന്റിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. അക്രമി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. റസ്റ്റോറന്റിന് സമീപം നടക്കുന്ന മ്യൂസിക് ഫെസ്റ്റിവല്‍ ആണ് അക്രമി ലക്ഷ്യം വെച്ചിരുന്നതെന്ന് സംശയമുണ്ട്. ചാവേര്‍ സ്ഫോടനത്തെ തുടര്‍ന്ന് മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലം പൊലീസ് ഒഴിപ്പിച്ചു. മ്യൂണിക്കിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റസ്റ്റോറന്റിലെ ചാവേര്‍ സ്ഫോടനം.