< Back
International Old
ചരിത്രമെഴുതി ഹിലരിചരിത്രമെഴുതി ഹിലരി
International Old

ചരിത്രമെഴുതി ഹിലരി

admin
|
15 Nov 2017 4:06 AM IST

ഇന്ന് നടന്ന ആറ് പ്രൈമറികളിലെ ഫലം ഹിലരിക്ക് അനുകൂലമായി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റന്‍ ചരിത്രം കുറിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്ന ആദ്യ വനിതയാവുകയാണ് ഹിലരി ക്ലിന്‍റണ്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഹിലരി ഉറപ്പിച്ചു. ഇന്ന് നടന്ന ആറ് പ്രൈമറികളിലെ ഫലം ഹിലരിക്ക് അനുകൂലമായി. ന്യൂജഴ്സിയിലും ഹിലരി മുന്‍പിലെത്തി.

ന്യൂജഴ്സിക്ക് പുറമെ കാലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്സികോ, നോര്‍ത്ത് ഡക്കോട്ട, സൌത്ത് ഡക്കോട്ട എന്നീ പ്രൈമറികളിലാണ് ഹിലരി വിജയിച്ചത്. 2383 പേരുടെ പിന്തുണയാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് വേണ്ടത്. സ്ഥാനാര്‍ത്ഥിത്തം ഉറപ്പിച്ചെന്ന് ഹിലരി ക്ലിന്‍റന്‍ പറഞ്ഞു.

Related Tags :
Similar Posts