< Back
International Old
ഒബാമയെ അനുകരിക്കുന്ന മിഷേലിന്റെ വീഡിയോ വൈറലാകുന്നുഒബാമയെ അനുകരിക്കുന്ന മിഷേലിന്റെ വീഡിയോ വൈറലാകുന്നു
International Old

ഒബാമയെ അനുകരിക്കുന്ന മിഷേലിന്റെ വീഡിയോ വൈറലാകുന്നു

Jaisy
|
24 Nov 2017 5:24 AM IST

ഒരു ടിവി ഷോയിലായിരുന്നു മിഷേലിന്റെ അനുകരണം

അമേരിക്കയുടെ പ്രഥമ വനിത മികച്ച വ്യക്തിത്വത്തിന്റെ ഉടമ മാത്രമല്ല, അല്‍പസ്വല്‍പം അനുകരണ കലയും മിഷേല്‍ ഒബാമയുടെ കയ്യിലുണ്ട്. അതുവച്ച് താരങ്ങളെയല്ല, ഭര്‍ത്താവും പ്രസിഡന്റുമായ ബരാക് ഒബാമയെയാണ് അനുകരിച്ചത്. ഒരു ടിവി ഷോയിലായിരുന്നു മിഷേലിന്റെ അനുകരണം. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സ്റ്റീഫന്‍ കോള്‍ബര്‍ട്ട് അവതരിപ്പിക്കുന്ന ദ ലേറ്റ് ഷോ എന്ന ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു മിഷേല്‍ ഒബാമ. ആഗോളതാപനത്തെക്കുറിച്ചുള്ള ഒബാമയുടെ പ്രതികരണമാണ് മിഷേല്‍ അനുകരിച്ചത്. അഭിമുഖത്തില്‍ വൈറ്റ് ഹൌസിലെ താമസം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും മിഷേല്‍ പറഞ്ഞു. താമസം മാറാന്‍ എല്ലാ പായ്ക്ക് ചെയ്തു തുടങ്ങിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യു ട്യൂബിലിട്ട വീഡിയോ ഒരു ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞു.

Similar Posts