International Old
തുര്‍ക്കിയില്‍ ഹിതപരിശോധന ഫലത്തിനെതിരെ പ്രതിഷേധം തുടരുന്നുതുര്‍ക്കിയില്‍ ഹിതപരിശോധന ഫലത്തിനെതിരെ പ്രതിഷേധം തുടരുന്നു
International Old

തുര്‍ക്കിയില്‍ ഹിതപരിശോധന ഫലത്തിനെതിരെ പ്രതിഷേധം തുടരുന്നു

Alwyn K Jose
|
25 Nov 2017 10:54 PM IST

ഇസ്താംബൂളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

തുര്‍ക്കിയില്‍ ഹിതപരിശോധന ഫലത്തിനെതിരായ പ്രതിഷേധം തുടരുന്നു. ഇസ്താംബൂളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇറാഖിന്‍റെയും സിറിയയുടെയും അവസ്ഥ തുര്‍ക്കിക്കും വരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിതപരിശോധന വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. നിരവധി സ്ത്രീകളടക്കം നൂറു കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പാര്‍ലമന്‍ററി സംവിധാനത്തിന് പകരം തുല്യ പദവിയുള്ള മറ്റൊരു സംവിധാനം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അല്ലാത്ത പക്ഷം സദ്ദാംഹുസ്സൈന്റെ ഇറാഖ് പോലെയാകും തുര്‍ക്കിയുടെ അവസ്ഥയെന്ന് അവര്‍ പറഞ്ഞു. ഹിതപരിശോധനയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അനുകൂലമായി ജനം വിധിയെഴുതിയിരുന്നു. 51.3 ശതമാനം വോട്ടുകളാണ് ഉറുദുഗാന്‍ പക്ഷംനേടിയത്.

Similar Posts