< Back
International Old
ദക്ഷിണ സുഡാനില്‍ ദാരിദ്ര്യവും യുദ്ധക്കെടുതിയും ജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോര്‍ട്ട്ദക്ഷിണ സുഡാനില്‍ ദാരിദ്ര്യവും യുദ്ധക്കെടുതിയും ജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോര്‍ട്ട്
International Old

ദക്ഷിണ സുഡാനില്‍ ദാരിദ്ര്യവും യുദ്ധക്കെടുതിയും ജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോര്‍ട്ട്

Ubaid
|
26 Nov 2017 3:48 PM IST

വരള്‍ച്ചയും പട്ടിണിയും രൂക്ഷമായതും മേഖലയില്‍ ഇപ്പോഴും തുടരുന്ന യുദ്ധവുമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്

ദക്ഷിണ സുഡാനില്‍ ദാരിദ്ര്യവും യുദ്ധക്കെടുതിയും ജീവിതം ദുസ്സഹമാക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്ര സഭയുടെയും അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഇനിയും വഷളാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ദിവസവും പതിനായിരക്കണക്കിന് പേര്‍ ദക്ഷിണ സുഡാനില്‍ നിന്ന് പലായനം ചെയ്യുന്നതായി അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈ ക്കീഷണറും വ്യക്തമാക്കി.

വരള്‍ച്ചയും പട്ടിണിയും രൂക്ഷമായതും മേഖലയില്‍ ഇപ്പോഴും തുടരുന്ന യുദ്ധവുമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ദിവസവും ദക്ഷിണ സുഡാനില്‍ നിന്ന് പലായനം ചെയ്യുന്നത്. സുഡാന്‍ അതിര്‍ത്തിയിലെ വിവിധ അഭയാര്‍ഥി ക്യാന്പുകളിലായി 6 ലക്ഷം അഭയാര്‍ഥികളാണ് ജീവിതം തള്ളി നീക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇവരില്‍ അധികവും. ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ഇല്ലാത്ത ക്യാന്പുകളുടെ സ്ഥിതിയും ദയനീയമാണ്.

കടുത്ത വള്‍ച്ചയും ആഭ്യന്തര യുദ്ധവും നിലനില്‍ക്കുന്നതിനാള്‍ അഭയാര്‍ഥി പ്രവാഹം ഇനിയും രൂക്ഷമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാത്രം എഴുപതിനായിരം അഭയാര്‍ഥികള്‍ ക്യാന്പിലെത്തിയതായി UNHCR കമ്മീഷണര്‍ Ahmed Mohamed Adam വ്യക്തമാക്കി.

അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയിലും അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. മരുന്നും ഭക്ഷണവുമടക്കമുള്ള അടിയന്തര സഹായവും യുദ്ധം അവസാനിപ്പിക്കാനുള്ള സത്വര നടപടികളും ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ പ്രവചനാതീതമാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്നറിയിപ്പു നല്‍കുന്നു.

Related Tags :
Similar Posts