< Back
International Old
ജി 20 ഉച്ചകോടിക്കിടെ ട്രംപ് – പുടിന്‍ കൂടിക്കാഴ്ചജി 20 ഉച്ചകോടിക്കിടെ ട്രംപ് – പുടിന്‍ കൂടിക്കാഴ്ച
International Old

ജി 20 ഉച്ചകോടിക്കിടെ ട്രംപ് – പുടിന്‍ കൂടിക്കാഴ്ച

Ubaid
|
5 Dec 2017 9:41 AM IST

അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് റഷ്യ ഇടപെട്ടെന്ന ആരോപണം യുഎസ് ഇന്റലിജന്സ് ഏജന്സി അന്വേഷിക്കുന്നതിനിടെയാണ് നടന്ന കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു.

ജി 20 ഉച്ചകോടിക്കിടെ ഡോണള്‍ഡ് ട്രംപും വ്ലാദിമിര്‍ പുടിനും രണ്ട് തവണ കൂടിക്കാഴ്ച നടത്തി. ഇക്കാര്യം വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു. എന്നാല് രഹസ്യ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‌ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണിത്.

അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് റഷ്യ ഇടപെട്ടെന്ന ആരോപണം യുഎസ് ഇന്റലിജന്സ് ഏജന്സി അന്വേഷിക്കുന്നതിനിടെയാണ് നടന്ന കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു. തെരഞ്ഞെടുപ്പില് ഇടപെട്ടില്ലെന്ന് പുടിന് തന്നോട് പറഞ്ഞതായി ട്രംപ് അറിയിക്കുകയും ചെയ്തു.

എന്നാല് ഇതിന് പുറമെ രണ്ടാമതൊരിക്കല് കൂടി ഇരവരും കൂടിക്കാഴ്ച നടത്തി എന്നാണ് ഇപ്പോള് പുറത്തുവരുന്ന വിവരം. ജി 20 ഉച്ചകോടിക്കിടെ നടന്ന രാഷ്ട്ര മേധാവികളുടെ വിരുന്നിനിടെയിരുന്നു ഒരു മണിക്കൂര് നീണ്ട രഹസ്യ കൂടിക്കാഴ്ച. ട്രംപും പുടിനും പുടിന്റെ ഔദ്യോഗിക വിവര്ത്തകനും മാത്രമാണ് കൂടിക്കാഴ്ചയിലുണ്ടായിരുന്നത്. മറ്റ് ഉദ്യോഗസ്ഥര് ആരും പങ്കെടുത്തിരുന്നില്ല. അമേരിക്കന് മാധ്യമങ്ങളാണ് വാര്ത്ത പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൌസ് രംഗത്തെത്തി.

ഇരുവര്ക്കുമിടയില് നടന്നത് ഹ്രസ്വ കൂടിക്കാഴ്ചയാണെന്ന് പറ്ഞ വൈറ്റ് ഹൌസ് വിശദാംശങ്ങള് പുറത്തുവിട്ടില്ല. കൂടിക്കാഴ്ചയുടെ വിവരം സര്ക്കാര് മറച്ചുവെച്ചെന്ന വാദം തെറ്റാണെന്നും ട്രംപ് ഭരണകൂടത്തോടുള്ള വിരോധമാണ് ഇത്തരം വിവാദങ്ങള്ക്ക് പിന്നിലെന്നും വൈറ്റ് ഹൌസ് ഉദ്യോഗസ്ഥര് പ്രതികരിച്ചു.

Related Tags :
Similar Posts