പക്ഷികളുടെ ദേശാടനക്കാലം പ്രയോജനപ്പെടുത്തി ഗസ്സയിലെ ജനങ്ങള്‍പക്ഷികളുടെ ദേശാടനക്കാലം പ്രയോജനപ്പെടുത്തി ഗസ്സയിലെ ജനങ്ങള്‍
|ഗസ മുനമ്പിലെ ഖാന്‍ യൂനിസ് ബീച്ചാണ് കാടവേട്ടക്കാരുടെ പ്രധാന കേന്ദ്രം. നിരവധിപേരാണ് ഈ സീസണ്‍ ഉപയോഗപ്പെടുത്തുന്നത്
പക്ഷികളുടെ ദേശാടനക്കാലം ഉപയോഗപ്പെടുത്തുകയാണ് ഗസയിലെ ഒരുവിഭാഗമാളുകള്‍. കാടപക്ഷികളെ കെണിവെച്ച് പിടിക്കുന്നതാണ് ഇവരുടെ പ്രധാന വിനോദവും വരുമാനമാര്‍ഗവും. യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമെത്തുന്ന കാടപ്പക്ഷികളെയാണ് വലവിരിച്ച് പിടികൂടുന്നത്.
ഗസ മുനമ്പിലെ ഖാന്‍ യൂനിസ് ബീച്ചാണ് കാടവേട്ടക്കാരുടെ പ്രധാന കേന്ദ്രം. നിരവധിപേരാണ് ഈ സീസണ്‍ ഉപയോഗപ്പെടുത്തുന്നത്. പുലര്‍ച്ചതെന്ന പക്ഷികളെ കെണിവെച്ച് പിടിക്കുന്നതാരംഭിക്കും. ബീച്ചില്‍ പ്രത്യേക രീതിയില്‍ വലവിരിച്ചുകൊണ്ടാണ് പക്ഷിപിടുത്തം. യൂറോപ്പില്‍ നിന്നും മറ്റ് പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും പക്ഷികള്‍ കൂട്ടമായി എത്തുന്നതിനാലാണ് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങള്‍ പക്ഷിപിടുത്തക്കാരുടെ പ്രിയ സീസണാകുന്നത്.
ഈജിപ്തിന്‍റേയും ഇസ്രയേലിന്‍റെയും ഉപരോധം നിലനില്‍ക്കുന്നതിനാല്‍ തൊഴിലില്ലായ്മ രൂക്ഷമായ ഗസയില്‍ പലരുടേയും വരുമാനമാര്‍ഗമാണ് ഈ പക്ഷിപിടുത്തം. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ പക്ഷികളുടെ എണ്ണംവളരെ കുറവാണെന്നതാണ് പക്ഷിപിടുത്തക്കാരെ വിഷമിപ്പിക്കുന്നത്.
ഗസയിലെ പ്രധാന ഫാമുകളിലേക്കാണ് പിടികൂടുന്ന കാടകളെ കൊണ്ടുപോകുന്നത്. മേഖലയില്‍ ചിക്കനേക്കാള്‍ പ്രിയം കാടയിറച്ചിയോടാണെന്നതാണ് പക്ഷിപിടുത്തക്കാര്‍ക്ക് അനുകൂലമാകുന്നത്.