< Back
International Old
കാബൂള്‍ കോടതിയില്‍ ഭീകരാക്രമണം; ജഡ്ജിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടുകാബൂള്‍ കോടതിയില്‍ ഭീകരാക്രമണം; ജഡ്ജിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു
International Old

കാബൂള്‍ കോടതിയില്‍ ഭീകരാക്രമണം; ജഡ്ജിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു

admin
|
14 Dec 2017 6:38 AM IST

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് സമീപമുള്ള കോടതിയില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ജ‍ഡ്ജിയടക്കം 7 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന് സമീപമുള്ള കോടതിയില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ജ‍ഡ്ജിയടക്കം 7 പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് വെടിയേറ്റു. അക്രമം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചു.

തോക്കുധാരികളായ മൂന്നംഗ സംഘമാണ് കഴിഞ്ഞ ദിവസം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കോടതി മുറിയില്‍ വെടിയുതിര്‍ത്തത്. കാബൂളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ലോകര്‍ പ്രവിശ്യയിലാണ് കോടതി സ്ഥിതിചെയ്യുന്നത്. ആറ് താലിബാന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചതിലുള്ള പ്രതികാരമായാണ് വെടിവെപ്പ് നടത്തിയെന്നതാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ അറിയിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് കാബൂളില്‍ കോടതികള്‍ക്ക് നേരെ താലിബാന്റെ ആക്രമണം ഉണ്ടാകുന്നത്.

Similar Posts