< Back
International Old
പാകിസ്താനില്‍ ശക്തമായ മഴ: 63 മരണംപാകിസ്താനില്‍ ശക്തമായ മഴ: 63 മരണം
International Old

പാകിസ്താനില്‍ ശക്തമായ മഴ: 63 മരണം

admin
|
18 Dec 2017 10:38 AM IST

പാകിസ്താനിലെ ഗില്‍ഗിത്ത് ബലിസ്ഥാന്‍, ഖൈബര്‍ പത്തുന്‍ഘ, കാശ്മീരിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ചില പ്രദേശങ്ങളിലുമാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്...

പാകിസ്താനില്‍ ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. പാകിസ്താനിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ മഴയില്‍ 63 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാകിസ്താനിലെ ഗില്‍ഗിത്ത് ബലിസ്ഥാന്‍, ഖൈബര്‍ പത്തുന്‍ഘ, കാശ്മീരിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ചില പ്രദേശങ്ങളിലുമാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്. വലിയ തോതിലുള്ള മണ്ണിടിച്ചിലില്‍ പ്രദേശങ്ങളിലെ വീടുകള്‍ കെട്ടിടങ്ങളും പൂര്‍ണമായും നശിച്ചു. ഖൈബറില്‍ മാത്രം 47 പേര്‍ കൊല്ലപ്പെടുകയും 37 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു.

റോഡുകളും പാലങ്ങളും വെള്ളത്തില്‍ ഒലിച്ചു പോയതോടെ പ്രദേശങ്ങളിലെ ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ശക്തമായ കൊടുങ്കാറ്റ് പ്രദേശത്തെ കൃഷിയിടങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റോട് കൂടി മഴ പെയ്യുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Similar Posts