< Back
International Old
മുസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ്മുസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ്
International Old

മുസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ്

admin
|
28 Dec 2017 12:03 AM IST

കുര്‍ദ് സൈന്യത്തിന്‍റേയും യുഎസ് സഖ്യസേനയുടെയും പിന്തുണയോടെയാണ് ഇറാഖ് സൈന്യത്തിന്‍റെ നീക്കം

ഐഎസ് അധീനതയിലുള്ള മുസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം ശ്രമം തുടങ്ങി. കുര്‍ദ് സൈന്യത്തിന്‍റേയും യുഎസ് സഖ്യസേനയുടെയും പിന്തുണയോടെയാണ് ഇറാഖ് സൈന്യത്തിന്‍റെ നീക്കം.
മുസൂള്‍ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇറാഖ് സൈന്യം പോരാട്ടം തുടങ്ങിയത്. മുസൂളിന്‍റെ തെക്ക് ഭാഗത്തുള്ള മഖ്മൂര്‍ മേഖലയിലെ മൂന്ന് വില്ലേജുകള്‍ സൈന്യം തങ്ങളുടെ കീഴിലാക്കി കഴിഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ തന്നെ വടക്കന്‍ മുസൂളിന്‍റെ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഇറാഖ് , പെഷമര്‍ഗ സേനകള്‍ നിലയുറപ്പിച്ചിരുന്നു. മുസൂളിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചതായി ഇറാഖ് സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ അഹ്മദ് അബ്ദുല്ല സ്ഥിരീകരിച്ചു
ടൈഗ്രിസ് നദിക്കരയിലുള്ള ഗ്രാമങ്ങളും ഖയാരയിലെ എണ്ണ നഗരങ്ങളും തിരിച്ചുപിടിക്കാനാണ് സൈന്യത്തിന്റെ ആദ്യ ശ്രമം. ഈ വര്‍ഷം തന്നെ മുസൂള്‍ പിടിച്ചടക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. 2014 ജൂണിലാണ് മുസൂള്‍ നഗരം ഐഎസ് പിടിച്ചെടുത്തത്.

Similar Posts