< Back
International Old
ലുലു ഗ്രൂപ്പിന്റെ ഷോപിങ് മാള്‍ മലേഷ്യയില്‍ തുറന്നുലുലു ഗ്രൂപ്പിന്റെ ഷോപിങ് മാള്‍ മലേഷ്യയില്‍ തുറന്നു
International Old

ലുലു ഗ്രൂപ്പിന്റെ ഷോപിങ് മാള്‍ മലേഷ്യയില്‍ തുറന്നു

Sithara
|
30 Dec 2017 8:52 PM IST

മലേഷ്യയില്‍ ലുലു ഗ്രൂപ്പ് തുടങ്ങുന്ന ആദ്യ ഹൈപര്‍ മാര്‍ക്കറ്റാണിത്

ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റടക്കമുള്ള ഷോപിങ് മാള്‍ മലേഷ്യയില്‍ തുറന്നു. മലേഷ്യയില്‍ ലുലു ഗ്രൂപ്പ് തുടങ്ങുന്ന ആദ്യ ഹൈപര്‍ മാര്‍ക്കറ്റാണിത്.

250,000 ചതുരശ്രയടി വിസ്തൃതിയുള്ള ഹൈപര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖാണ്. ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹമീദി, കൃഷിമന്ത്രി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ക്വലാലമ്പൂരിലെ ജലാന്‍ മുന്‍ഷി ഏരിയയിലെ കേപ് സ്ക്വയറിലാണ് ഹൈപര്‍മാര്‍ക്കറ്റ്. അഞ്ച് വര്‍ഷത്തിനകം മലേഷ്യയില്‍ പത്ത് ഹൈപര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിനായി 30 കോടി യു.എസ് ഡോളറിന്റെ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി അറിയിച്ചു. ഇതുവഴി 5000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Similar Posts