< Back
International Old
മൊണാലിസയുടെ പുഞ്ചിരിയിലെ നിഗൂഢതക്ക് പിന്നില്‍...മൊണാലിസയുടെ പുഞ്ചിരിയിലെ നിഗൂഢതക്ക് പിന്നില്‍...
International Old

മൊണാലിസയുടെ പുഞ്ചിരിയിലെ നിഗൂഢതക്ക് പിന്നില്‍...

admin
|
6 Jan 2018 12:00 AM IST

ലിയാനാഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രമായ മൊണാലിസയുടെ നിഗൂഢ സ്മിതം പ്രശസ്തമാണല്ലോ.

ലിയാനാഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രമായ മൊണാലിസയുടെ നിഗൂഢ സ്മിതം പ്രശസ്തമാണല്ലോ. ആ പുഞ്ചിരിയുടെ രഹസ്യം ഇപ്പോഴിതാ ഒരു ഇറ്റാലിയന്‍ ഗവേഷകന്‍ കണ്ടെത്തിയിരിക്കുന്നു. ലിസയുടെ ഗൂഢസ്മിതം വരക്കാന്‍ ഒരു പുരുഷ മോഡലിനെ ഡാവിഞ്ചി ആശ്രയിച്ചുവെന്നാണ് കണ്ടെത്തല്‍.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ നവോത്ഥാന കാലഘട്ടത്തില്‍ വരക്കപ്പെട്ട മൊണാലിസ ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്. ലിസ ജെറാര്‍ഡിനി എന്ന ഫ്ലോറന്‍സുകാരിയായ ഒരു സ്ത്രീയുടെ ചിത്രമാണിത്. ഒരു വസ്ത്രവ്യാപാരിയുടെ ഭാര്യയായി സാധാരണ ജീവിതം നയിച്ച ലിസയുടെ ഈ ചിത്രം വരപ്പിച്ചത് ഭര്‍ത്താവ് തന്നെയായിരുന്നു. പില്‍ക്കാലത്ത് ലിസയുടെ മുഖത്തെ നിഗുഢ സ്മിതം ഈ ചിത്രത്തെ ലോകപ്രശസ്തമാക്കി. ഈ പുഞ്ചിരിയെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. ഏറ്റവും പുതിയ കണ്ടെത്തലുമായി എത്തിയിട്ടുള്ളത് ഇറ്റാലിയന്‍ കലാ ഗവേഷകനായ സില്‍വാനോ വിന്‍സെറ്റിയാണ്. ഈ ചിത്രം വരക്കാന്‍ ഡാവിഞ്ചി ഒരു പുരുഷ മോഡലിനെക്കൂടി ആശ്രയിച്ചവെന്നാണ് കണ്ടെത്തല്‍. ലിസ ചിത്രം വരക്കാന്‍ ഡാവിഞ്ചിയുടെ മുന്നിലിരുന്നപ്പോള്‍ ദുഃഖിതയായിരുന്നുവെന്നും ലിസയുടെ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം പുഞ്ചിരിക്കുന്ന ചിത്രം വരക്കാന്‍ ഒരു പുരുഷ മോഡലിനെ ആശ്രയിച്ചുവെന്നുമാണ് പുതിയ കണ്ടെത്തല്‍. ലിസ ജെറാര്‍ഡിനിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയെന്ന് 2010ല്‍ വിന്‍സെറ്റി അവകാശപ്പെട്ടിരുന്നു.

Related Tags :
Similar Posts