< Back
International Old
ഒളിംപിക്സ് ദീപശിഖ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്ഒളിംപിക്സ് ദീപശിഖ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്
International Old

ഒളിംപിക്സ് ദീപശിഖ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്

admin
|
14 Jan 2018 4:59 PM IST

അഭയാര്‍ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള ഒളിമ്പിക്‍സ് കമ്മിറ്റിയുടെ തീരുമാനത്തെ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു.

ജനീവയിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെത്തിയ ഒളിംപിക്സ് ദീപശിഖയെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. അഭയാര്‍ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള ഒളിമ്പിക്‍സ് കമ്മിറ്റിയുടെ തീരുമാനത്തെ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു.

വികസനത്തിനും സമാധാനത്തിനുമായുള്ള യുഎന്‍ അന്താരാഷ്ട്ര കായിക ദിനത്തിന്റെ ഓര്‍മ പുതുക്കലിന്റെ ഭാഗമായാണ് ചടങ്ങ് സംഘപ്പിച്ചത്. ജനീവയിലെ യുഎന്‍ ആസ്ഥാനത്ത് ദീപശിഖക്ക് വന്‍വരവേല്‍പാണ് ലഭിച്ചത്.

ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്നതിനുള്ള ദീപസ്തംഭമാണിതെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. അഭയ്‍ഥികള്‍ക്കും ഒളിന്പിക്സില്‍ പങ്കെടുക്കാന്‍ ടീം അനുവദിച്ച അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയുടെ തീരുമാനത്തെ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. അഭയാര്‍ഥികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതീക്ഷകള്‍ നല്‍കുന്നതിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയ്യെടുക്കണം. ഈ ദീപശിഖ മനുഷ്യത്വത്തിന്റെ പ്രതീകമാണെന്നും ബാന്‍ കി മൂണ്‍ പറ‍ഞ്ഞു.

Similar Posts