സെപ്തംബര്‍ 11: സൗദി അറേബ്യയോട് നഷ്ടപരിഹാരം തേടുമെന്ന് അമേരിക്കന്‍ സെനറ്റ്സെപ്തംബര്‍ 11: സൗദി അറേബ്യയോട് നഷ്ടപരിഹാരം തേടുമെന്ന് അമേരിക്കന്‍ സെനറ്റ്
|സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ സൌദി അറേബ്യയോട് നഷ്ടപരിഹാരം തേടാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കി
സെപ്തംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ സൌദി അറേബ്യയോട് നഷ്ടപരിഹാരം തേടാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കി. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായകമാകുന്ന ബില്‍ സൌദി അറേബ്യയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് പാസാക്കിയത്. പ്രസിഡന്‍റ് ബരാക ഒബാമ ഒപ്പിടുന്നതോടെ ബില്‍ നിയമമാകും
തീവ്രവാദത്തെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്ട് ആണ് ഇന്നലെ ബില്‍ പാസാക്കിയത്. 2001 സെപ്തംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലും പെന്‍റഗണ്‍ ആക്രമണത്തിലും സൌദി അറേബ്യയെ ഉത്തരവാദി ആക്കുന്നതാണ് ബില്‍..
സെപ്തംബര്‍ 11 ആക്രമണത്തിന് സൗദി അറേബ്യയെ ഉത്തരവാദിയാക്കിയാല്‍ 750 ബില്യണ്‍ ഡോളറിന്‍റെ വിവിധ നിക്ഷേപങ്ങള്‍ അമേരിക്കയില്‍നിന്ന് പിന്‍വലിക്കുമെന്ന് സൌദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നതിനാലാണ് ബില്ലിനെ സൌദി എതിര്‍ക്കുന്നതെന്ന് സൌദി വിദേശകാര്യന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.ആക്രമണത്തില്‍ സൌദിയെ ഉത്തരവാദികളാക്കുന്നതിനെ ബരാക് ഒബാമ ശക്തമായി എതിര്‍ത്തിരുന്നു. യുഎസ് ഹൌസ് പ്രതിനിധികളാണ് ഇനി ബില്ലിന് അംഗീകാരം നല്‍കേണ്ടത്. ഇതിന് ശേഷം പ്രസിഡന്‍റ് ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാകും.