< Back
International Old
ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യതInternational Old
ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യത
|14 Feb 2018 12:18 PM IST
റൂസഫിനെതിരെയുള്ള ബജറ്റ് തിരിമറി ആരോപണത്തില്‍ വസ്തുതകളുണ്ടെന്ന് സംഭവത്തില്‍ അന്വേഷണം നടത്തുന്ന പാര്‍ലമെന്റ് സമിതി കണ്ടെത്തി.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യത. റൂസഫിനെതിരെയുള്ള ബജറ്റ് തിരിമറി ആരോപണത്തില്‍ വസ്തുതകളുണ്ടെന്ന് സംഭവത്തില്‍ അന്വേഷണം നടത്തുന്ന പാര്‍ലമെന്റ് സമിതി കണ്ടെത്തി. എന്നാല്‍ റൂസഫിനെതിരെ ഇംപീച്ച്മെന്റ് നടപടി ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സെനറ്റാണെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു. അന്വേഷണറിപ്പോര്‍ട്ട് പാര്‍ലമെന്റ് സമിതി അടുത്ത ആഴ്ച സമര്‍പ്പിക്കും.
റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടിങില്‍ മൂന്നില്‍ രണ്ട് അംഗങ്ങള്‍ റൂസഫിനെതിരെ നിലപാടെടുത്താല്‍ സെനറ്റിന് പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യാന്‍ കഴിയും.