< Back
International Old
നൈജീരിയന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് തട്ടികൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കളുടെ മാര്‍ച്ച്നൈജീരിയന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് തട്ടികൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കളുടെ മാര്‍ച്ച്
International Old

നൈജീരിയന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് തട്ടികൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കളുടെ മാര്‍ച്ച്

Ubaid
|
12 March 2018 8:26 AM IST

2014ലിലായിരുന്നു 200 ലേറെ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം തിവ്രവാദികള്‍ തട്ടികൊണ്ടുപോയത്. കുട്ടികളെ തട്ടികൊണ്ടു പോയി രണ്ടുവര്‍ഷമായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.

ബോക്കോ ഹറം തീവ്രവാദികള്‍ തട്ടികൊണ്ടുപോയ കുട്ടികളുടെ മോചനകാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നൈജീരിയന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. നൂറ് കണക്കിന് പ്രതിഷേധകരാണ് പരിപാടിയില്‍ പങ്കെടുത്തത്.

2014ലിലായിരുന്നു 200 ലേറെ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം തിവ്രവാദികള്‍ തട്ടികൊണ്ടുപോയത്. കുട്ടികളെ തട്ടികൊണ്ടു പോയി രണ്ടുവര്‍ഷമായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. വികാരനിര്‍ഭരമായാണ് കുട്ടികളുടെ അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ബോക്കോഹറമിനെ കൂടാതെ ഐഎസിന്റ പ്രവര്‍ത്തനവും നൈജീരിയയില്‍ വ്യാപകമാണ് രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് പതിനായിരത്തിലധികം പേര്‍ക്ക് തീവ്രവാദികളുടെ ആക്രമണത്തില് ജീവന്‍ നഷ്ടമായി. അതിലേറെപേര്‍ക്ക് അഭയാര്‍ഥികളാകേണ്ടിയും വന്നിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ തട്ടികൊണ്ടുപോകുന്നതും ഇവിടെ വ്യാപകമാണ്. ഇത്തരം ആവശ്യത്തിനായാണ് സ്കൂള്‍ കുട്ടികളെയും കൊണ്ടുപോയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

Similar Posts