< Back
International Old
ടെക്‍സാസില്‍ വീണ്ടും വധശിക്ഷടെക്‍സാസില്‍ വീണ്ടും വധശിക്ഷ
International Old

ടെക്‍സാസില്‍ വീണ്ടും വധശിക്ഷ

admin
|
15 March 2018 3:49 PM IST

അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമായ ടെക്സാസില്‍ ഇതോടെ 537ാമത്തെ യാളുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്.അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമായ ടെക്സാസില്‍ ഇതോടെ 537ാമത്തെ യാളുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്.

അമേരിക്കയിലെ ടെക്സാസില്‍ പെണ്‍മക്കളെ കൊന്നയാളുടെ വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമായ ടെക്സാസില്‍ ഇതോടെ 537ാമത്തെ യാളുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്. രണ്ട് പെണ്‍മക്കളെ വെടിവെച്ചു കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജോണ്‍ ബട്ടാഗ്ലിയയുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്.
മുന്‍ അക്കൊണ്ടന്റാണ് 60കാരനായ ജോണ്‍ ബട്ടാഗ്ലിയ. സ്വന്തം അപ്പാര്‍ട്ടമെന്റില്‍ വെച്ചാണ് ഇയാള്‍ തന്റെ രണ്ട് പെണ്‍മക്കളെയും തോക്കിന്‍മുനയില്‍ നിര്‍ത്തി വെടിവെച്ചുകൊന്നത്. പെണ്‍കുട്ടികളുടെ അമ്മയാണ് കേസിലെ പ്രധാന സാക്ഷി.
പ്രദേശിക സമയം വൈകുന്നേരം ആറ് മണിക്കാണ് ജോണിന്റെ വധശിക്ഷ നടപ്പാക്കുക. ശരീരത്തില്‍ വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ പ്രത്യേക ചേബര്‍ ഇതിനകം ഒരുക്കിക്കഴിഞ്ഞു. അവസാന നിമിഷം വരെ ജോണ്‍ ബട്ടാഗ്ലിയ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ അപ്പീല്‍ നല്‍കിയെങ്കിലുംഫലമുണ്ടായില്ല. 2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പതും ആറും വയസ്സുള്ള മേരി ഫെയ്ത്ത്, ലിബര്‍ട്ടി എന്നീ പെണ്‍മക്കളെയാണ് ഇയാള്‍ വെടിവെച്ചുകൊന്നത്. സംഭവത്തിന് ഒരു വര്‍ഷം മുന്പ് പെണ്‍കുട്ടികളുടെ അമ്മയുമായുള്ള വിവാഹ ബന്ധം ഇയാള്‍ വേര്‍പ്പെടുത്തിയിരുന്നു. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാല്‍ ജോണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേരി യാന്‍ പേള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ജോണ്‍ പെണ്‍മക്കളെ വെടിവെച്ചു കൊന്നത്. ഇക്കാര്യം പറ‍ഞ്ഞ് ജോണ്‍ മുന്‍ഭാര്യയായ പേളിന് ഫോണില്‍ മെസേജ് അയക്കുകയും ചെയ്തു. തുടര്‍ന്ന് പേള്‍ തിരിച്ചുവിളിച്ചപ്പോള്‍ ഫോണെടുത്ത പെണ്‍മക്കള്‍ അമ്മയുമായി സംസാരിക്കുന്നതിനിടെയാണ് ജോണ്‍ കുട്ടികളെ വെടിവച്ചുകൊന്നത്.

Similar Posts